ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, May 22, 2019 12:10 AM IST
നി​ല​ന്പൂ​ർ: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. പ​ന്ത​ല്ലൂ​ർ എ​രു​മാ​ട് സ്വ​ദേ​ശി കോ​ട്ടൂ​ർ സു​ന്ദ​ര​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റ്യ​ൻ ജോ​സ​ഫും സം​ഘ​വു​മാ​ണ് ച​ന്ത​ക്കു​ന്ന് ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വച്ച് ഇ​യാ​ളെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.
കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്കൂ​ൾ ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ നാ​രോ​ക്കാ​വ് സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫി​നെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ന്ദ​ര​ൻ പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​മാ​ണ് സു​ന്ദ​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഇ​ട​യാ​ക്കി​യ​ത്.ഇ​ന്‍റലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ഷി​ജു​മോ​ൻ, കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ.​രാ​മ​ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​അ​ശോ​ക്, സി.​സു​ഭാ​ഷ്, കെ.​എ.​അ​നീ​ഷ്, സി.​ടി.​ഹ​ഷീ​ഖ്, ഇ.​ടി.​ജ​യാ​ന​ന്ദ​ൻ, ഡ്രൈ​വ​ർ കെ.​രാ​ജീ​വ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.