വ​ലി​യ​തോ​ട് വീ​ണ്ടെ​ടു​ക്കാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ഒരുങ്ങുന്നു
Thursday, May 23, 2019 12:06 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ വ​ലി​യ​തോ​ടി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ത​യാ​റെ​ടു​ക്കു​ന്നു. മു​ക്ക​ട്ട മു​ത​ൽ താ​ഴെ ച​ന്ത​ക്കു​ന്ന് വ​ഴി ചാ​ലി​യാ​റി​ലൊ​ഴു​കി​യെ​ത്തു​ന്ന വ​ലി​യ​തോ​ട് മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​യും നീ​ക്കി നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ത്ത് ശു​ദ്ധി​യാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പതുമുതൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും. മ​ഴ​ക്കാ​ല​ത്തി​ന് മു​ൻ​പ് മ​ലി​ന​മാ​യ തോ​ടു​ക​ളും മ​റ്റും കോ​രി വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന തോ​ട് വ​ർ​ഷ​ങ്ങ​ളാ​യി പ്ലാ​സ്റ്റി​ക്കു​ക​ളും ച​പ്പു​ച​വ​റു​ക​ളും മൂ​ടി​ക്കി​ട​ന്ന് കാ​ടു​പി​ടി​ച്ച് സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് നി​ല​ച്ച മ​ട്ടി​ലാ​ണ്. മ​ഴ​ക്കാ​ല​മാ​കു​ന്പോ​ൾ തോ​ടി​ലൂ​ടെ മ​ലി​ന​ജ​ലം ചാ​ലി​യാ​റി​ലേ​ക്കെ​ത്തു​ക​യും ചെ​യ്യും. ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് ചാ​ലി​യാ​ർ.

വ​ലി​യ​തോ​ടി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലു​ക​ൾ, വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കു​ന്നു​ണ്ട്.

തോ​ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ടീം ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ശു​ചീ​ക​ര​ണ യ​ജ​ഞം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെയും പി​ന്തു​ണ ന​ഗ​ര​സ​ഭ തേ​ടി​യി​ട്ടു​ണ്ട്. ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ സേ​ന, ട്രോ​മാ കെ​യ​ർ, ഹ​രി​ത ക്ല​ബ്ബ്, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ്, വി​വി​ധ ക്ല​ബ്ബ് പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി, വ്യാ​പാ​രി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം പ​ങ്കെ​ടു​ക്കും.