വീ​ട് നി​ലം​പൊ​ത്തി; ശ​ശീ​ന്ദ്ര​നും കു​ടും​ബ​വും ദു​രി​ത​ത്തി​ൽ
Thursday, May 23, 2019 12:06 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി​യി​ൽ വീ​ട് നി​ലം​പൊ​ത്തി. അ​ന്തി​യു​റ​ങ്ങാ​ൻ സ്ഥ​ല​മി​ല്ലാ​തെ ശ​ശീ​ന്ദ്ര​നും കു​ടും​ബ​വും ദു​രി​ത​ത്തി​ലാ​യി. താ​ൽ​കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​യി​രു​ന്നു ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ശ​ശീ​ന്ദ്ര​നും ഭാ​ര്യ മാ​ല​തി​യും നാ​ല് കു​ട്ടി​ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​ഷെ​ഡാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന് വീ​ണ​ത്. ഷെ​ഡ്ഡി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ഈ ​കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത്.