വി​ദ്യാ​ഭ്യാ​സ രം​ഗത്തെ നേട്ടങ്ങൾ കൂട്ടായ്മയുടേതെന്ന് ആ​ര്യാ​ട​ൻ
Thursday, May 23, 2019 12:06 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മ​ല​പ്പു​റം ഒ​ന്നാം സ്ഥാ​ന​ത്തെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാൻ നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു കാ​ല​ത്ത് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ​തി​നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ല്ല ഇ​ന്ന് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​മെ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു.
അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് കി​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 1200-ൽ 1200 ​ഉം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യുമാണ് അ​നു​മോ​ദി​ച്ചത്. ബാ​ങ്കി​ന്‍റെ 26 ശാ​ഖ​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള 1300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഉപഹാരം ഏറ്റുവാങ്ങി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, സ​ഹ​ക​ര​ണ സം​ഘം അ​സി.​ഡ​യ​റ​ക്ട​ർ എ.​പി.​നൗ​ഷാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​അ​ജ​യ്കു​മാ​ർ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി​ശ്വ​നാ​ഥ​ൻ, ജോ​ർ​ജ് പാ​റ​ക്ക​ൽ, ച​ന്ദ്ര​മ​തി, ആ​ല​ത്തൂ​രിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യാ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഈ​സ്റ്റ് മ​ണ്ണാ​ർ​മ​ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി റം​സാ​ൻ റി​ലീ​ഫ് വി​ത​ര​ണ​ം നടത്തി. പരീക്ഷകളിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദ​ിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ള്ളി​യാം​ത​ട​ത്തി​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു. വാ​ട​യി​ൽ ഉ​മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്താം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കെ.​ന​ഷ്വ സൈ​താ​ലി, കെ.​ഫാ​ത്തി​മ​ത്ത് റി​ൻ​ഷ, കെ.​ടി. ഫാ​ത്തി​മ​ത്ത് ന​ഷ്വ, കെ.​ടി.​ഹ​നീ​ന ഷ​റി​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​ഹം​സ​ഹാ​ജി ഉ​പ​ഹാ​രം ന​ൽ​കി. സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ മി​സ്ബാ​ഹു​ൽ ഹു​ദ മ​ദ്ര​സ​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കെ.​ടി.​അ​ർ​സ​ൽ, കെ.​ആ​സ്യ ന​ഷ്വ, എം.​ടി.​സ​ന ഷ​റ​ഫ് എ​ന്നി​വ​ർ​ക്കു​ള്ള ഉപഹാരം പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ള്ളി​യാം​ത​ട​ത്തി​ൽ നൽകി. കെ.​ടി.​ഉ​മ​ർ, എം.​ടി.​അ​ബ്ദു കെ.​പി.​അ​ൻ​ഷാ​ദ്, കെ.​പി.​മു​ഹ​മ്മ​ദ് നി​സാ​ർ, എം.​ടി.​അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.