ഫ​ല​മ​റി​യാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Thursday, May 23, 2019 12:06 AM IST
ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ ഹെ​ൽ​പ്പ്‌ലൈൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ത​ത്സ​മ​യം ഫ​ല​മ​റി​യാം. ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചും സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​മാ​യി അ​റി​യാ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ട്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നു വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. കൂ​ടാ​തെ കമ്മീഷന്‍റെ റിസൾട്ട് വെ​ബ് സൈ​റ്റി​ലും ഡി​സ്പ്ലേ ബോ​ർ​ഡി​ലും ഒ​രേ സ​മ​യം ഫ​ല​ങ്ങ​ൾ ദൃ​ശ്യ​മാ​കും. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​ടെ ഡേ​റ്റ എ​ൻ​ട്രി വ​ര​ണാ​ധി​കാ​രി​യാ​ണ് ചെ​യ്യേ​ണ്ട​ത്. വ​ര​ണാ​ധി​കാ​രി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക. വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷം സീ​ൽ ചെ​യ്ത മെ​ഷീ​നു​ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്നു വെ​യ​ർ ഹൗ​സു​ക​ളി​ലേ​ക്ക് മാ​റ്റും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ​വ​ധി

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നു അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല​പ്പു​റ​ത്തെ ഗ​വ​ണ്‍​മെ​ൻ​റ് കോ​ള​ജ്, സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​എ​സ്പി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​എ​സ്പി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ തു​ട​ങ്ങി​യവയ്ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡു​ക​ൾ കു​ഴി​ക്കരുതെന്ന് നിർദേശം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​എ​സ്എ​ൻ​എ​ൽ ക​ണ​ക്ടി​വി​റ്റി ജി​ല്ല​യി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കേ​ണ്ട​തി​നാ​ൽ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ കു​ഴി​ക്കു​ന്നത് 25 വ​രെ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.