പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു
Thursday, May 23, 2019 12:06 AM IST
മ​ല​പ്പു​റം: ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു.
ബാ​ങ്ക് ശാ​ഖ​ക​ളു​ടെ​യും ബാ​ങ്കി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, ബാ​ങ്കി​ന്‍റെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​ന്ന കി​ട്ടാ​ക്ക​ട​ങ്ങ​ൾ പി​രി​ച്ചെ​ടു​ക്കാ​നുള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു ത​ട​സം സൃ​ഷ്ടി​ക്കുന്ന വി​ധത്തിൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ പെ​രു​മാ​റാ​തി​രി​ക്കു​ക, വ​ൻ​കി​ട കി​ട്ടാ​ക്ക​ട​ക്കാ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്നയിച്ചായിരുന്നു സംസ്ഥാന വ്യാപക സമരം.
ആ​വ​ശ്യ​ങ്ങ​ൾ രേഖപ്പെടുത്തിയ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്. ഒ​ന്പ​ത് സം​ഘ​ട​ന​ക​ള​ങ്ങെി​യ ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഹെ​ൽ​ത്ത് കാ​ർ​ഡ് പു​തു​ക്ക​ൽ

​മല​പ്പു​റം: കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​എ​സ്ബി​വൈ ഹെ​ൽ​ത്ത് സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ 25 മു​ത​ൽ 29 വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പു​തു​ക്കി ന​ൽ​കും. നി​ല​വി​ലു​ള്ള സ്മാ​ർ​ട്ട് കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, അ​ന്പ​ത് രൂ​പ എ​ന്നി​വ സ​ഹി​തം കു​ടും​ബ​ത്തി​ലെ ഒ​രം​ഗം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ശ​നി​യാ​ഴ്ച​യും ആ​റു മു​ത​ൽ പ​ത്ത് വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ഞാ​യ​റാ​ഴ്ച​യും 11 മു​ത​ൽ 15 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ തി​ങ്ക​ളാ​ഴ്ച​യും 16 മു​ത​ൽ 19 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ചൊ​വ്വാ​ഴ്ച​യു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ​ത്തേ​ണ്ട​ത്.
കാ​ർ​ഡി​ല്ലാ​ത്ത​വ​രും പു​തു​താ​യി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ക​ത്ത് ല​ഭി​ച്ച​വ​ർ​ക്കും ക്യാ​ന്പി​ൽ ഹാ​ജ​രാ​കാ​ം. വി​വ​ര​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യോ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.