പൊ​തു​സ്ഥ​ലം കൈ​യേ​റി നി​ക​ത്തു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്
Thursday, May 23, 2019 12:06 AM IST
തേ​ഞ്ഞി​പ്പ​ലം: സ്വ​കാ​ര്യ വ്യ​ക്തി​ക്ക് റോ​ഡ് നി​ർ​മി​ക്കാ​ൻ തേ​ഞ്ഞി​പ്പ​ലം ക​ട​കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പം തോ​ട്ടു​പാ​റ​യി​ൽ പൊ​തു​സ്ഥ​ലം കൈ​യേ​റിയതി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. പ്ര​ദേ​ശ​വാ​സി​ക​ളെ​യും ക​ർ​ഷ​ക​രെ​യും ദ്രോ​ഹി​ക്കു​ന്ന നീ​ക്ക​ത്തി​ൽ നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
റോ​ഡി​നു വേ​ണ്ടി തോ​ടി​നു കു​റു​കെ പാ​ലം വ​ന്നാ​ൽ വെ​ള്ള​ത്തി​ന്‍റെ സ്വ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്യും. പ​രി​സ​ര​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ലും ക​ട​ക്കാ​ട്ടു​പാ​റ അ​ങ്ക​ണ​വാ​ടി​യി​ലും വെ​ള്ളം ക​യ​റും. പ്ര​സ്തു​ത സ്ഥ​ല​ത്ത് മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​വു​ക​യും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ റോ​ഡ് സൗ​ക​ര്യം ഉ​ണ്ടെ​ന്നു മാ​ത്ര​മ​ല്ല കോ​ള​നി​യി​ലെ മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും ഈ ​റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​വ​ർ ത​യാ​റാ​കു​ന്നു​മി​ല്ല.
പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത സ്വ​കാ​ര്യ ഭൂ​വു​ട​മ​യെ സ​ഹാ​യി​ക്കാ​നു​ള്ള ചി​ല റി​യ​ൽ എ​സ്റ്റേ​റ്റ് താ​ത്പ​ര്യം മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. റോ​ഡി​നു അ​നു​മ​തി​പ​ത്രം പോ​ലും ന​ൽ​കാ​തെ പാ​ലം മാ​ത്രം നി​ർ​മി​ക്കു​ന്നതാണ് ത​ട​ഞ്ഞ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.