ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റ്റൽ: അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മി​ല്ലെ​ന്ന വാ​ദ​വു​മാ​യി അ​ധി​കൃ​ത​ർ
Thursday, May 23, 2019 12:08 AM IST
എ​ട​പ്പാ​ൾ: മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റ്റി​സ്ഥാ​പി​ക്കാൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മി​ല്ലെ​ന്ന വാ​ദ​വു​മാ​യി അ​ധി​കൃ​ത​ർ.
തൃ​ശൂ​ർ റോ​ഡി​ൽ ര​ണ്ട് സെന്‍റ് ഭൂ​മി​ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്പോ​ളാ​ണ് സ്ഥ​ല​മി​ല്ലെ​ന്ന വാ​ദം അ​ധി​കൃ​ത​ർ നി​ര​ത്തു​ന്ന​ത്. ഹൈ​വേ പ​ദ്ധ​തി പ്ര​കാ​രം എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത ര​ണ്ട് സെ​ന്‍റ് ഭൂ​മി റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇതു വ​രെ​യാ​യി​ട്ടും ഈ ​ഭൂ​മി അ​തി​രു​തി​രി​ച്ച് സ​ർ​ക്കാ​ർ ഭൂ​മി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇവിടെ ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻഡാണ്. ഇതുത​ർ​ക്ക ഭൂ​മി​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ൽ അ​നി​ശ്ചി​ത​ത്തി​ലാ​യി​.
എ​ന്നാ​ൽ ലൈ​റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബി​ജോ​യ് പ​റ​ഞ്ഞു.