ഭക്ഷണക്കിറ്റും പ​ഠ​നോ​പ​ക​ര​ണങ്ങളും വിതരണം ചെയ്തു
Thursday, May 23, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്നേ​ഹ​തീ​രം​ ചാ​രി​റ്റി​ഗ്രൂ​പ്പി​ന്‍റെ 150 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭക്ഷണ കി​റ്റി​ന്‍റെ​യും 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ കി​റ്റി​ന്‍റെ​യും വി​ത​ര​ണം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും വൃക്കരോഗികൾക്കു ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്നേ​ഹ​തീ​രം അം​ഗം കെ.​ഭാ​ര​തി സ്വാ​ഗ​തം പ​റ​ഞ്ഞു. ത​ണ​ൽ അ​ബൂ​ബ​ക്ക​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഈ ​റം​സാ​നി​ൽ 350 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റും 350 കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ കി​റ്റുമാണ് ട്രസ്റ്റ് നൽകുന്നത്. പി.​കെ.​അ​ബ്ദു​റ​ഹ്മാ​നാ​ണ് ചാ​രി​റ്റി​ഗ്രൂ​പ്പി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.