ആ​രോ​ഗ്യ​ജാ​ഗ്ര​ത: യോ​ഗം ചേ​ർ​ന്നു
Thursday, May 23, 2019 12:08 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ നാ​ലു​ഡി​വി​ഷ​നു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മു​മ്മു​ള്ളി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ആ​രോ​ഗ്യ ജാ​ഗ്ര​താ പ​രി​പാ​ടി താ​ഴെ ത​ട്ടി​ൽ എ​ത്തി​ക്കു​ക, ആ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യു​ള്ള ഭ​വ​ന സ​ന്ദ​ർ​ശ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി വ​രു​ന്ന മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന പ​ദ്ധ​തി​യാ​യ ശു​ദ്ധി സൊ​ലൂ​ഷ​നി​ൽ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ക, പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​തെ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തുടങ്ങിയ കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. കോ​ള​റ, മ​ല​ന്പ​നി, ഡെ​ങ്കി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ക്ലാ​സെ​ടു​ത്തു. 25-ന് ​ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത​നു​സ​രി​ച്ചു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ടീ​മി​ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നേ​തൃ​ത്വം ന​ൽ​കും.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ഹ​സ്റ​ത്ത്, പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​ശ​ബ​രി​ശ​ൻ, ജെ.​എ​ച്ച്.​ഐ.​ജോ​ണ്‍ ബോ​സ്കോ, ജെ​എ​ച്ച്ഐ രാ​ജ​ൻ, ജെ.​പി.​എ​ച്ച്.​എ​ൻ.​അ​നി​ത എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ശാ, അ​ങ്ക​ണ​വാ​ടി, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.