പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി
Thursday, May 23, 2019 12:08 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി പ്രി​യ​ദ​ർ​ശി​നി ക്ല​ബ്ബ് പ്ര​ദേ​ശ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ.​പി.​അ​നി​ൽ​കു​മാ​ർ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
തെ​ര​ഞ്ഞെ​ടു​ത്ത 80 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വഹിച്ചു. സി​വി​ൽ സ​ർ​വീ​സ് ജേ​താ​വ് പി.​മു​ഹ​മ്മ​ദ് സ​ജാ​ദ്, ഫു​ട്ബാ​ൾ താ​രം വി. ​സ​ജി​ത്ത്, എ​സ്എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ഷ​ബീ​റ​ലി, പി.​ശ​ശി​ധ​ര​ൻ, മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ,ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ കു​ന്ന​പ്പ​ള്ളി, വി.​എ​സ്.​സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.