മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്ര​തി​ഷേ​ധം
Thursday, May 23, 2019 12:08 AM IST
മ​ഞ്ചേ​രി: മൂ​ക്കി​ന് പ​ക​രം വ​യ​റി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളജ് പ​രി​സ​ര​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം പ്ര​ക്ഷു​ബ്ധാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. സു​ര​ക്ഷ​യ്ക്കാ​യി വ​ൻ പോ​ലീ​സ് സേ​ന​ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഉ​ത്ത​വാ​ദി​യാ​യ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ക, ശ​സ്ത്ര​കി​യ​ക്ക് ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ അ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ടി. ഷ​റ​ഫു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധീ​പ് കോ​ൽ​ക്കാ​ട​ൻ അ​ധ്യ​ക്ഷത വ​ഹി​ച്ചു.
പി.​എ​സ്.​കൃ​ഷ്ണ​ദാ​സ്, രാ​ജേ​ന്ദ്ര​ൻ പ​ന്ത​ല്ലൂ​ർ, സ​നൂ​പ്, സ​ലി​ൽ, ശ്രീ​നി, സു​രേ​ഷ് ആ​ന​ക്ക​യം, ബാ​ബു​രാ​ജ് ചെ​റാം​കു​ത്ത് നേ​തൃ​ത്വം ന​ൽ​കി. മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഒ ​പി കെ​ട്ടി​ട​ത്തി​നു മു​ന്നി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പാ​ർ​ട്ടി​ നേ​താ​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഉറപ്പ് സൂ​പ്ര​ണ്ട് അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ം അ​യ​ഞ്ഞത്. ഇതി​നി​ടെ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ. സം​ഭ​വം ന​ട​ന്ന ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​രും കു​ട്ടി​യെ കാ​ണാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന് പി​താ​വ് മ​ജീ​ദ് കു​റ്റ​പ്പെ​ടു​ത്തി. എം​എ​ൽ​എ​മാ​രാ​യ എം.​ഉ​മ്മ​ർ, എ.​പി.​അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ തു​ട​ങ്ങിയവരും പാ​ർ​ട്ടി നേ​താ​ക്ക​ളും കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ചു.