മ​ല​പ്പു​റ​ത്തും പൊ​ന്നാ​നി​യി​ലും മി​ന്നും വി​ജ​യം
Friday, May 24, 2019 12:17 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് പൊ​ന്നാ​നി​യും മ​ല​പ്പു​റ​വും. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ മ​ല​പ്പു​റ​ത്തും പൊ​ന്നാ​നി​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പു​ല​ർ​ത്തി​യ മു​ൻ​തൂ​ക്കം അ​വ​സാ​നം വ​രെ​യും തു​ട​ർ​ന്നു. ആ​ദ്യ ഒ​രു​മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ മ​ല​പ്പു​റ​ത്ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ലീ​ഡ് പ​തി​നാ​യി​രം ക​വി​ഞ്ഞി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ഒ​രു​ല​ക്ഷം പി​ന്നി​ട്ടു. കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ വോ​ട്ടി​ന്‍റെ പ​കു​തി​യാ​ണ് തു​ട​ക്കം മു​ത​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യും എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റു​മാ​യ വി.​പി സാ​നു​നി​വി​ന് ല​ഭി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തൊ​ട്ടു​പി​ന്നി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്.

5,87,983 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഇ​ട​തു​സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു​വി​ന് 3,28,569 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ 82,023 വോ​ട്ട് നേ​ടി ശ​ക്തി വ​ർ​ധി​പ്പി​ച്ചു. എ​സ്ഡി​പി​ഐ 19,082 ഉം ​നോ​ട്ട 4,456 വോ​ട്ടും നേ​ടി. ലീ​ഗി​ന്‍റെ അ​തി​കാ​യ​ക​ൻ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ലീ​ഗ് സ്വ​പ്നം ക​ണ്ട​ത്. 80 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ൾ ത​ന്നെ ല​ക്ഷ്യം ക​ണ്ടു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം ര​ണ്ട​ര ല​ക്ഷം ക​വി​ഞ്ഞി​ട്ടു​ണ്ട്.പൊ​ന്നാ​നി​യി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​നും പോ​സ്റ്റ​ൽ വോ​ട്ട് മു​ത​ൽ മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. പ​ത്ത് ശ​ത​മാ​നം വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ ത​ന്നെ ലീ​ഡ് 15,000 പി​ന്നി​ട്ടു. വോ​ട്ടെ​ണ്ണി ര​ണ്ട​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്നു. 30,141 വോ​ട്ട്.

17.93 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ഴാ​ണി​ത്. അ​ന്പ​ത് ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ൾ ത​ന്നെ ലീ​ഗ് ല​ക്ഷ്യ​മി​ട്ട 75,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം തി​ക​ഞ്ഞു. ഇ​ട​തു​സ്വ​ത​ന്ത്ര​ൻ പി.​വി.​അ​ൻ​വ​റി​ന്‍റെ രം​ഗ​പ്ര​വേ​ശ​ന​ത്തോ​ടെ വാ​ശി​യേ​റി​യ മ​ത്സ​രം അ​ര​ങ്ങേ​റി​യ മ​ണ്ഡ​ല​മാ​ണ് പൊ​ന്നാ​നി. ഇ​ത്ത​വ​ണ പൊ​ന്നാ​നി​യി​ൽ അ​ട്ടി​മ​റി​യു​ണ്ടാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു സി​പി​എം സ്ഥി​ര​മാ​യി ഒ​രു​ല​ക്ഷ​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ സീ​റ്റിം​ഗ് എം.​പി​യാ​യ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് 25,410 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പ​ര​മാ​വ​ധി 75,000ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലി​ലാ​യി​രു​ന്നു ലീ​ഗ്. ഇ​തെ​ല്ലാം മ​റി​ക​ട​ന്ന് 1,87,181വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി ലീ​ഗ് കേ​ന്ദ്ര​ങ്ങ​ളെ പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി.

ജി​ല്ല​യി​ൽ നി​ന്നും
രാ​ഹു​ൽ ഗാ​ന്ധി​ക്ക് 1,87,200
വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം

നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ നി​ന്നും രാ​ഹു​ൽ​ഗാ​ന്ധി​ക്ക് 1,87,200 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​നേ​ക്കാ​ൾ 1,87, 200 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 69547 വോ​ട്ടി​ന്‍റെ​യും നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 61660 വോ​ട്ടി​ന്‍റെ​യും ഏ​റ​നാ​ട്ടി​ൽ നി​ന്നും 56,527 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്.

2016ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ 11.504 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് 61660 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​ത്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 103,,862 വോ​ട്ട് രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​ന് 42202 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ വ​ണ്ടൂ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് 111,940 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. പി.​പി.​സു​നീ​റി​ന് 42393 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഏ​റ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് 92,909 വോ​ട്ടു​ക​ളും പി.​പി.​സു​നീ​റി​ന് 36,382 വോ​ട്ടു​ക​ളും ല​ഭി​ച്ചു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് നി​ല​ന്പൂ​രി​ൽ 10749 ഉം, ​വ​ണ്ടൂ​രി​ൽ 8301 ഉം ​ഏ​റ​നാ​ട്ടി​ൽ 6133 വോ​ട്ടു​ക​ളും ല​ഭി​ച്ചു. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും 56,000 മു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടു​ന്ന​ത് ആ​രെ​ന്ന് സം​ബ​ന്ധി​ച്ച് ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​റും വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി.​അ​നി​ൽ​കു​മാ​റും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​മെ​ങ്കി​ലും ഏ​റ​നാ​ടി​നെ പി​ൻ​ത​ള്ളി നി​ല​ന്പൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.

യു​ഡി​എ​ഫി​ന്‍റെ
കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം:
മ​ഞ്ഞ​ളാം​കു​ഴി അ​ലി

പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ലീ​ഡ് ന​ൽ​കാ​നാ​യ​ത് വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള യു​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. 23038 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ യു​ഡി​എ​ഫി​ന് സ​മ്മാ​നി​ച്ച​ത്. ഇ​ത​ര മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത് പെ​രി​ന്ത​ൽ​മ​ണ്ണ​യാ​ണ്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ എ​ണ്‍​പ​തി​നാ​യി​രം വോ​ട്ട് പി​ടി​ക്ക​ണ​മെ​ന്ന ല​ക്ഷ്യം മു​ന്ന​ണി​ക്കു​ണ്ടാ​യി​രു​ന്നു. 79867 വോ​ട്ട് നേ​ടി ല​ക്ഷ്യ​ത്തി​ലെ​ത്തി.

പ​ര​ന്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​ന് ലീ​ഡ് ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​തോ​ട​പ്പം. ഇ​ട​ത് കോ​ട്ട​ക​ളാ​യ പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 1357 ഉം ​ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ 762ഉം ​വോ​ട്ടു​ക​ൾ നേ​ടി. സി​പി​എം ആ​ചാ​ര്യ​ൻ ഇ​എം​എ​സി​ന്‍റെ ജ·​നാ​ട്ടി​ൽ പോ​ലും ക​ട​ന്ന് ചെ​ന്ന് ലീ​ഡ് നേ​ടി. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ല​ധി​കം കാ​ല​മാ​യി ഇ​ട​ത് പ​ക്ഷം കൈ​വ​ശം വെ​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യി​ലും ആ​യി​ര​ത്തി​ല​ധി​കം ലീ​ഡ് നേ​ടി. ഇ​ട​ത് സ്ഥാ​നാ​ർ​ഥി ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച മ​ണ്ഡ​ലം​മാ​യി​രു​ന്നി​ട്ട് പോ​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​ണ്ടാ​യ തി​രി​ച്ച​ടി സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ണ്ടോ​ട്ടിയിൽ
യു​ഡി​എ​ഫിന്
ച​രി​ത്ര ഭൂ​രി​പ​ക്ഷ​ം

കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ച​ത് ഇ​ത്ത​വ​ണ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം. ഒ​രു ന​ഗ​ര​സ​ഭ​യും ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​ക്കൊ​ള​ളു​ന്ന കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മാ​ത്രം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് 39,913 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​ക്കൊ​ടു​ത്ത​ത്. മ​ണ്ഡ​ല​ത്തി​ലെ വാ​ഴ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള​ള മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും യുഡിഎ​ഫി​ന് മേ​ൽ​ക്കെ നേ​ടി. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു 87561 വോ​ട്ടും എ​ൽ​ഡി​എ​ഫി​ന് 48248 വോ​ട്ടും, ബി​ജെ​പി​ക്ക് 13832 വോ​ട്ടും നേ​ടാ​നാ​യി.​എ​സ്ഡി​പി​ഐ​ക്ക് ആ​കെ ല​ഭി​ച്ച​ത് 2087 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്.

ക​ഴി​ഞ്ഞ 2017 ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ലീ​ഡ് 25,904 ആ​യി​രു​ന്നു.​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​വി.​ഇ​ബ്രാ​ഹി​മി​ന്‍റെ ഭൂ​രി​പ​ക്ഷം 10,654 മാ​ത്ര​മാ​യി​രു​ന്നു.2011 ൽ ​കെ.​മു​ഹ​മ്മ​ദു​ണ്ണി​ഹാ​ജി നേ​ടി​യ 28149 വോ​ട്ടി​ന്‍റെ റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ വ​ലി​യ ഭൂ​രി​പ​ക്ഷം.​ഇ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഇ​ത്ത​വ​ണ റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് നേ​ടി​യ​ത്.

ത​ദ്ദേ​ശ അ​നൈ​ക്യ​ങ്ങ​ൾ മ​റ​ന്ന് കോ​ണ്‍​ഗ്ര​സും മു​സ്ലിം​ലീ​ഗും ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു​മി​ച്ച് നി​ന്ന് ഭ​ര​ണം ഏ​റ്റെ​ടു​ത്ത കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് കൂ​ടു​ത​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത്. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ 11,830 വോ​ട്ടി​ന്‍റെ​യും, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 7531 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വു​മാ​ണ് നേ​ടാ​നാ​യ​ത്. ചീ​ക്കോ​ട് 7509, മു​തു​വ​ല്ലൂ​ർ 4797, പു​ളി​ക്ക​ൽ 5635, ചെ​റു​കാ​വ് 2611 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും നേ​ടാ​നാ​യി. മ​ണ്ഡ​ല​ത്തി​ലെ ഏ​ക ഇ​ട​തു​ഭ​ര​ണ​മു​ള​ള വാ​ഴ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 684 വോ​ട്ടി​ന്‍റെ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ​ത്.

​കൊ​ണ്ടോ​ട്ടിയിൽ ഇ​ട​തു വോ​ട്ട് ചോ​ർ​ന്നു, ബി​ജെ​പി​ക്ക് കൂ​ടി

കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു മു​ന്ന​ണി​യി​ൽ വോ​ട്ട് ചോ​ർ​ച്ച 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ കെ.​പി.​വീ​രാ​ൻ​കു​ട്ടി 59014 വോ​ട്ടും, 2017 ലോ​ക​സ​ഭ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ എം.​ബി ഫൈ​സ​ലി​ന് 50122 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് ആ​കെ ല​ഭി​ച്ച​ത് 48248 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ വോ​ട്ടു​ക​ൾ അ​ധി​കം നേ​ടാ​ൻ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ബി​ജെ​പി​ക്കാ​യി.2016 നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് 12513 വോ​ട്ടും 2017 ലോ​ക​സ​ഭ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ 11317 വോ​ട്ടു​മാ​ണ് ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 13832 വോ​ട്ട് നേ​ടാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു.

ആ​ഹ്ലാ​​ദാ​ര​വ​മി​ല്ലാ​തെ
മ​ല​യോ​ര മേ​ഖ​ല

കാ​ളി​കാ​വ്: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വ​ൻ​വി​ജ​യം നേ​ടി​യെ​ങ്കി​ലും ആ​ഹ്ളാ​ദ​ ഇല്ലാതെ മ​ല​യോ​ര മേ​ഖ​ല . യു​പി​എ ഭ​ര​ണ​ത്തി​ലേ​റു​മെ​ന്ന പ്ര​തീ​ക്ഷ ക​രി​ഞ്ഞു​ണ​ങ്ങി​യ​താ​ണ് ക​ർ​ഷ​ക​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ നി​രാ​ശ​രാ​ക്കി​യ​ത്.

റെ​യി​ൽ ബ​ജ​റ്റു​പോ​ലെ കാ​ർ​ഷി​ക ബ​ജ​റ്റ്, ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത​ള്ള​ൽ ,വാ​യ്പ​യ​ട​വ് മു​ട​ങ്ങു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മ​ല്ലാ​താ​ക്ക​ൽ എ​ന്നി​ങ്ങ​നെ യു​പി​എ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ന​ട​പ്പി​ൽ​വ​രു​ത്തു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച മ​ല​യോ​ര കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ തി​ക​ച്ചും നി​രാ​ശ​യി​ലാ​യി.​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത​യ​ട​ക്കം വി​ക​സ​ന​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്കും യു​പി​എ​യു​ടെ പ​രാ​ജ​യം തി​രി​ച്ച​ടി​യാ​യി.

ന​രേ​ന്ദ്ര മോ​ഡി​ക്കു ജ​യ് വി​ളി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. യൂ​ത്ത് ലീ​ഗ് എം​എ​സ്ഫ് പ്ര​വ​ർ​ത്ത​ക​രും രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യം കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​യും ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ​യും മി​ക​ച്ച വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ച് അ​ങ്ങി​ങ്ങ് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

മ​ധു​രം വി​ത​ര​ണം ചെ​യ്തു

നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്തും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലും ച​രി​ത്ര​വി​ജ​യം നേ​ടി​യ യു​ഡി​എ​ഫി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​ർ​പ്പി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​രി​ൽ മ​ധു​രം വി​ത​ര​ണം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ധു​ര വി​ത​ര​ണം. നി​യോ​ജ​ക​മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷേ​ർ​ളി മോ​ൾ, കെ.​ശോ​ഭ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചാ​ക്കോ, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു ചെ​റി​യാ​ൻ, ശ്രീ​ജ ച​ന്ദ്ര​ൻ, വ​നി​താ ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സ​മീ​റ അ​സീ​സ്, സെ​ക്ര​ട്ട​റി ഷെ​രീ​ഫ ശി​ങ്കാ​ര​ത്ത്, സു​ബൈ​ദ ത​ട്ടാ​ര​ശ്ശേ​രി, യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഹ്ലാ​ദ പ്ര​ക​ട​നം നടത്തി

നി​ല​ന്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡിഎ​ഫി​നുണ്ടായ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം.

നി​ല​ന്പൂ​ർ ടി.​ബി.​പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ​മാ​പി​ച്ചു. മ​ധു​രം വി​ത​ര​ണം ചെ​യ്തും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഘോ​ഷം. പ്ര​ക​ട​ന​ത്തി​നു വി.​എ.​ക​രീം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, സീ​മാ​ട​ൻ സ​മ​ദ്, ജോ​ർ​ജ് തോ​മ​സ്, ബി​നോ​യ് പാ​ട്ട​ത്തി​ൽ, ഷെ​റി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​രി​ൽ ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളെ വി​റ​പ്പി​ച്ചു

തി​രൂ​ർ: ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ് യു​ഡി​എ​ഫി​ന്‍റെ പ​ഴ​യ കാ​ല പ്ര​താ​പം തി​രി​ച്ചു പി​ടി​ച്ച് താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം. ഇ​ട​ത് സ്വാ​ധീ​ന മേ​ഖ​ല​യി​ലെ ഇ​ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​ത്തി​ൽ താ​നൂ​ർ തി​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പാ​ടെ ത​കി​ടം മ​റി​ച്ചു.

6043 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് 2016ൽ ​മു​സ്ലീം ലീ​ഗി​ന്‍റെ ഉ​രു​ക്കു കോ​ട്ട​യാ​യ താ​നൂ​ർ മ​ണ്ഡ​ലം ഇ​ട​ത് സ്വ​ത​ന്ത്ര​ൻ വി ​അ​ബ്ദു​റ​ഹ്മാ​നി​ലൂ​ടെ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ താ​നൂ​രി​ലെ യു​ഡി​എ​ഫ് കോ​ട്ട​ക്ക് കോ​ട്ടം പ​റ്റി​യി​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

2006 ൽ ​യു​ഡി​എ​ഫി​ന് ക​ന​ത്ത പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​ന്ന​പ്പോ​ഴും താ​നൂ​ർ അ​ടി​പ​ത​റാ​തെ യു ​ഡി എ​ഫി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ലീ​ഡ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലും താ​നൂ​രി​ൽ പ്ര​ക​ട​മാ​യി.വോ​ട്ടെ​ണ്ണ​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 32,166 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു ​ഡി എ​ഫി​ന് ല​ഭി​ച്ചു. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി ബി​ജെ​പി​ക്കു പി​റ​കി​ൽ പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ഈ ​നി​ല പ​ല ത​വ​ണ മാ​റി​മ​റി​ഞ്ഞ് ഒ​ടു​വി​ൽ എ​ൽ​ഡി​എ​ഫ് ര​ണ്ടാം​സ്ഥാ​നം നി​ല​നി​ർ​ത്തി.പൊ​ൻ​മു​ണ്ടം, നി​റ​മ​രു​തൂ​ർ, താ​നാ​ളൂ​ർ തു​ട​ങ്ങി ഇ​ട​ത് സ്വാ​ധീ​ന മേ​ഖ​ല ഉ​ൾ​പ്പ​ടെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും താ​നൂ​രി​ൽ യു​ഡി​എ​ഫി​ന് ലീ​ഡ് ല​ഭി​ച്ചു.

തി​രൂ​രി​ൽ 7062 വോ​ട്ട് ലീ​ഡി​ലാ​ണ് സി.​മ​മ്മൂ​ട്ടി 2016ൽ ​വി​ജ​യി​ച്ച​ത്. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി പി ​വി അ​ൻ​വ​റി​ന് വ​ലി​യ വോ​ട്ട് മാ​ർ​ജി​ൻ എ​ൽ​ഡി​എ​ഫ് തി​രൂ​രി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും നി​രാ​ശ​പ്പെ​ടു​ത്തി. തി​രൂ​രി​ൽ 41, 274 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ഇ​ട​ത് കേ​ന്ദ്ര​ത്തെ ഞെ​ട്ടി​ച്ചു. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തി​രൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 8361 വോ​ട്ട് യു​ഡി​എ​ഫി​ന് ലീ​ഡ് ല​ഭി​ച്ചു. വെ​ട്ടം, ത​ല​ക്കാ​ട്, തി​രു​ന്നാ​വാ​യ, ആ​ത​വ​നാ​ട്, ക​ൽ​പ​ക​ഞ്ചേ​രി, വ​ള​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫി​ന് ഉ​യ​ർ​ന്ന ലീ​ഡ് ല​ഭി​ച്ചു. ഇ​ട​ത് എം​എ​ൽ​എ വി.​അ​ബ്ദു​റ​ഹ്മാ​ന് വോ​ട്ടു​ള്ള തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ബൂ​ത്തി​ൽ യു​ഡി​എ​ഫി​ന് ലീ​ഡ് ല​ഭി​ച്ചു.