അ​ധ്യാ​പ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 27 ലേ​ക്ക് നീ​ട്ടി
Friday, May 24, 2019 12:17 AM IST
മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 27 ലേ​ക്ക് നീ​ട്ടി. കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി​യി​ലാ​ണ് അ​ധ്യാ​പ​ക​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യ കെ. ​റ​സി​യ, ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, ചേ​ന്ന​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്.
മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ അ​ധ്യാ​പ​ക​രു​ടെ അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.