അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വം; വാ​ഹ​ന​വും ഉട​മ​യും ക​സ്റ്റ​ഡി​യി​ൽ
Friday, May 24, 2019 12:17 AM IST
ക​രു​വാ​ര​ക്കുണ്ട്: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ഹ​ന​വും, ഉ​ട​മ​യെയും പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കീ​ഴാ​റ്റൂ​ർ ഒ​റ​വും​പു​റം സ്വ​ദേ​ശി മു​ണ്ട​ത്ത് അ​ബു (54) വി​നെ​യാ​ണ് സി.​ഐ.​ആ​ർ.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
മേ​യ് 15ന് ​വൈ​കി​ട്ട് ഏ​ഴി​നാ​ണ്. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ണ്ടി​ക്കാ​ട് ചൂ​ര​ക്കാ​വി​ൽ വെ​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വ​ള​രാ​ട് സ്വ​ദേ​ശി പു​ന്നാ​ര​ത്ത് സു​നി​ൽ​രാ​ജ് (40) നെ ​അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ര​ണ​പ്പെടു​ക​യും ചെ​യ്തി​രു​ന്നു.​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ട​ക്ക​ര മു​ത​ൽ പ​ട്ടി​ക്കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മി​നി​ലോ​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​നം മു​ണ്ട​ത്ത് അ​ബു​വി​ന്‍റെ​താ​ണ​ന്ന് ക​ണ്ട​ത്തി​യ​ത്.
അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും ശേ​ഖ​രി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളാ​ണ് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്.​എ​യ്സ് മി​നി​ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ചെ​രി​പ്പു വ്യാ​പാ​രി​യാ​യ അ​ബു ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
എ​സ്ഐ കെ.​എം.​ആ​ന​ന്ദ​ൻ, സി​പി​ഒ​മാ​രാ​യ പി.​അ​ഷ്റ​ഫ്,എ.​പി.​റ​ഹ്മ​ത്തു​ള്ള, കെ.​ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.