മ​ഞ്ചേ​രിയിൽ തോ​ട് വൃ​ത്തി​യാ​ക്ക​ൽ ആ​രം​ഭി​ച്ചു
Friday, May 24, 2019 12:17 AM IST
മ​ഞ്ചേ​രി: വൃ​ത്തി​യു​ള്ള മ​ഞ്ചേ​രി, വൃ​ത്തി​യു​ള്ള തോ​ട് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യും ട്രോ​മാ കെ​യ​ർ യൂ​ണി​റ്റും റ​സി​ഡ​ൻ​ഷ്യ​ൽ അം​ഗ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ഒ​ന്നി​ച്ച് ചേ​ർ​ന്ന് തോ​ട് വൃ​ത്തി​യാ​ക്ക​ൽ പ​ദ്ധ​തി ജ​സീ​ല ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ​യും ഹെ​ൽ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ജ​ന​ങ്ങ​ളും ചേ​ർ​ന്ന് തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കി. പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒഴുക്കുന്ന​താ​യി നേ​ര​ത്തെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. പ​ല മാ​ലി​ന്യ പൈ​പ്പു​ക​ളും ന​ഗ​ര​സ​ഭ ത​ന്നെ അ​ട​ച്ചി​രു​ന്നു. അ​ല്ലാ​ത്ത​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും മ​ലി​ന​ജ​ലം പൈ​പ്പു​ക​ൾ വ​ഴി തോ​ടി​ലേ​ക്ക് ഒഴുക്കുന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​ത്ത​ര​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നും മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ട്രോ​മ കെ​യ​ർ, ന​ഗ​ര​സ​ഭ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പ​വ​ൽ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. ന​റു​ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദാ​ലി, ആ​ക്ക​ല മു​സ്ത​ഫ, പി.​ജി.​ഉ​പേ​ന്ദ്ര​ൻ, വേ​ലാ​യു​ധ​ൻ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഡോ.​ജ​ലീ​ൽ വ​ല്ലാ​ഞ്ചി​റ, പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ൻ, കു​മാ​ര​ൻ, ഗോ​പി, ദാ​മോ​ദ​ര​ൻ, ഉ​ദ​യ​ബാ​നു, ടോ​മ​കെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.