നൂ​റു ശ​ത​മാ​നം വി​ജ​യം
Friday, May 24, 2019 12:17 AM IST
തി​രൂ​ർ: എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ചു തി​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ൾ ച​രി​ത്ര വി​ജ​യം നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 497 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 45 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി. ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി നൂ​റു ശ​ത​മാ​നം കൈ​വ​രി​ച്ച സ​ർ​ക്കാ​ർ സ്കൂ​ളാ​ണ് തി​രൂ​ർ ബോ​യ്സ്.

ലൈ​ബ്ര​റി സം​ഗ​മം

മ​ഞ്ചേ​രി: ഏ​റ​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി സം​ഗ​മം മ​ഞ്ചേ​രി പ്ര​ഫ.​പി.​ശ്രീ​ധ​ര​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ശി​വ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.​കെ.​പി.​മ​ധു, പ്ര​ഭാ​ക​ര​ൻ ന​റു​ക​ര, എം.​ടി.​മു​സ്ത​ഫ പ്ര​സം​ഗി​ച്ചു.