വെ​റ്റി​ല​പ്പാ​റ​യി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​രം
Friday, May 24, 2019 12:17 AM IST
വെ​റ്റി​ല​പ്പാ​റ: വൈ​എം​സി​എ വെ​റ്റി​ല​പ്പാ​റ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി, സി​ബി​എ​സ്‌ഇ, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ വി​ജ​യി ടി.​ഫ​റാ​ഷിനെയും ആ​ദ​രി​ച്ചു. ഇ​രു​പ​ത്തി​നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
ജൂ​ണി​യ​ർ ഗേ​ൾ​സ് നാ​ഷ്ണ​ൽ ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഞ്ജി​ത കൊ​ടു​ന്പു​ഴ, സ്വ​ന്ത​മാ​യി ക​വി​താ​സ​മാ​ഹാ​രം എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ച സ​ഹോ​ദ​രി​മാ​രാ​യ ഷൈ​ല​ജ മു​പ്പാ​ലി, ജ​യ​ന്തി രാ​ജ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.
വാ​ർ​ഡ് മെ​ംബർ​മാ​രാ​യ ബെ​ന്നി പോ​ൾ, സു​നി​ത മ​നോ​ജ്, ഹോ​ളി​ക്രോ​സ് സ്കു​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ വ​ൽ​സ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എം.​സി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പോ​ൾ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സേ​വ്യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ വി​ജ​യി ടി.​ഫ​റാ​ഷി​ന് വൈ​എം​സി​എ​യു​ടെ ആ​ദ​രം മെ​ന്പ​ർ ബെ​ന്നി പോ​ൾ സ​മ്മാ​നി​ച്ചു.