നൂ​റ​ടി തോ​ടി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Friday, May 24, 2019 11:59 PM IST
എ​ട​പ്പാ​ൾ: പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ സ​മ​ഗ്ര കോ​ൾ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്താ​വൂ​ർ നൂ​റ​ടി തോ​ടി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൾ മേ​ഖ​ല​യു​ടെ വി​ക​സ​ന​വും പ​ന്താ​വൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ശോ​ച​്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​വു​മാ​യാ​ണ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ന​ര​ണി​പ്പു​ഴ മു​ത​ൽ പ​ന്താ​വൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് തോ​ടി​ന്‍റെ ആ​ഴം കൂ​ട്ട​ൽ ന​ട​ക്കു​ക. കൃ​ഷി​ക്കും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കു​ന്ന പ​ന്താ​വൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ജ​ല​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ഴാ​ണ് കെഎൽഡി​സി ഫ​ണ്ട് അ​നു​വ​ദി​ച്ച് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കോ​ൾ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും പ​രി​സ​ര​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും.