സ്നേ​ഹോ​പ​ഹാ​ര വി​ത​ര​ണം ഇ​ന്ന്
Friday, May 24, 2019 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സി​ബി​എ​സ്ഇ പ​ത്താം​ത​രം, പ്ല​സ് ടു ​എ​ന്നി​വ​യി​ൽ എ ​വ​ണ്‍ നേ​ടി​യ​വ​ർക്കും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് നേ​ടി​യ​വ​ർ​ക്കും ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കും. ടോ​പ്പേ​ഴ്സ് മീ​റ്റ് 2019 എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ ’എ​ന്ത് പ​ഠി​ക്ക​ണം, എ​ന്താ​ക​ണം ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത ക​രി​യ​ർ ഗു​രു ഡോ.​പി.​ആ​ർ വെ​ങ്കി​ട്ട​രാ​മ​ന്‍റെ സെ​മി​നാ​റും ന​ട​ക്കും. ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​ശ​യ​നിവാര​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കും.
രാ​വി​ലെ ഒ​ൻ​പ​തി​നു വ​ള്ളി​ക്കാ​പ​റ്റ, കാ​ഞ്ഞ​മ​ണ്ണ ക്രൗ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വച്ചാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക. നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ് ന​ൽ​കു​ന്ന പ​ദ്ധ​തി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യം. സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര, ഉ​ദ്യോ​ഗ​സ്ഥ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും