സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Friday, May 24, 2019 11:59 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ന​ഗ​ര​കാ​ര്യ വ​കു​പ്പ്, കു​ടും​ബ​ശ്രീ മി​ഷ​ൻ വ​ഴി ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബാ​ങ്കിം​ഗ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ്, ടാ​ലി, ഡൊ​മ​സ്റ്റി​ക് ഇ​ല​ക്‌ട്രീഷൻ, റി​പ്പ​യ​ർ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ഓ​ഫ് ഡൊ​മ​സ്റ്റി​ക് ഇ​ല​ക്‌ട്രോണി​ക് അ​പ്ല​യ​ൻ​സ​സ്, ടൂ​വീ​ല​ർ, ത്രീ ​വീ​ല​ർ മെ​ക്കാ​നി​ക്, എ.​സി മെ​ക്കാ​നി​ക്, ആ​യു​ർ​വേ​ദ സ്പാ ​തെ​റാ​പ്പി, സിസിടിവി ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ തു​ട​ങ്ങി​യ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ, കു​ടും​ബ​ശ്രീ, സി​ഡി​എ​സ് ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
100000 രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള 18 മും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ര​മാ​വ​ധി മൂ​ന്ന് മാ​സ​മാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. താ​ത്പ​ര്യ​മു​ള്ള ന​ഗ​ര​സ​ഭാ നി​വാ​സി​ക​ളാ​യ​വ​ർ​ക്ക് 27ന് ​രാ​വി​ലെ 10ന് ​മ​ല​പ്പു​റം ന​ഗ​ര​സ​ഭ ബ​സ്‌സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ്പശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാം.