എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ലം: നി​ർ​മാ​ണത്തിന് ഇ​ന്ന് മു​ത​ൽ തു​ട​ക്ക​മാ​കും
Friday, May 24, 2019 11:59 PM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടു​ന്ന​തി​നും, മ​റ്റു​മു​ള്ള സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.​വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മൊ​ന്നും ഇ​തു​വ​രേ​യും ആ​യി​ട്ടി​ല്ല.
​പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടുക.​
ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി​ക​ൾ അ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശം നേ​ര​ത്തേ പോ​ലീ​സി​ന് മു​ന്നി​ൽ വെ​ച്ചി​രു​ന്നു. ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ്,ട്രാ​ഫി​ക് സി​ഗ്ന​ൽ എ​ന്നി​വ ഇ​തു​വ​രേ​യും മാ​റ്റി​യി​ട്ടു​മി​ല്ല.