ഖ​രമാ​ലി​ന്യ സം​സ്ക​ര​ണം: ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​ദ്ധ​തി​ തയാറാകുന്നു
Friday, May 24, 2019 11:59 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശു​ചി​ത്വ മി​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഖ​ര​മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന​ത്തി​ന് വി​പു​ല​മാ​യ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു.
94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പെ​ർ​ഫോ​മ​ൻ​സ് ഇ​ൻ​സെ​ന്‍റീ​വ് ഗ്രാ​ന്‍റാ​യി 6.10 കോ​ടി രൂ​പ​യും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ വി​ഹി​ത​മാ​യി ഒ​ന്പ​ത് കോ​ടി രൂ​പ​യും ചേ​ർ​ന്ന് ആ​കെ 15.10 കോടി ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 10 ശ​ത​മാ​നം വി​ഹി​ത​വും ഹ​രി​ത​കേ​ര​ളം-​ശു​ചി​ത്വ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാം.
വേ​ൾ​ഡ് ബാ​ങ്ക് വി​ഹി​ത​ത്തി​ലെ 30 ശ​ത​മാ​നം തു​ക ലൈ​ഫ് പ​ദ്ധ​തി​യി​ലെ ബി​പി​എ​ൽ, എ​സ്‌സി, എ​സ്ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗാ​ർ​ഹി​ക ടോ​യ്‌ലറ്റ് നി​ർ​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. 15,400 രൂ​പ​യാ​ണ് യൂ​ണി​റ്റ് കോ​സ്റ്റ്. 12000 രൂ​പ ശു​ചി​ത്വ മി​ഷ​ൻ വി​ഹി​ത​മാ​യി നീ​ക്കി വയ്ക്കാം.
ബി​പി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ടോ​യ്‌ലറ്റി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ ഭാ​ഗം മെ​ച്ച​പ്പെ​ടു​ത്തി സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നോ ഒ​റ്റ​ക്കു​ഴി ഇ​ര​ട്ട​ക്കു​ഴി ആ​ക്കു​ന്ന​തി​നോ 9240 രൂ​പ മാ​റ്റി വയ്ക്കാം.
5000 രൂ​പ ശു​ചി​ത്വ മി​ഷ​ൻ വി​ഹി​ത​മാ​യി നീ​ക്കി​വയ്ക്കാം. കൂ​ടാ​തെ ക​മ്മ്യൂ​ണി​റ്റി/ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും എ​യ്ഡ​ഡ് ഉ​ൾ​പ്പെ​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ്കൂ​ൾ ടോ​യ്‌ലറ്റ് നി​ർ​മി​ക്കു​ന്ന​തി​നും (യൂ​ണി​റ്റ് നി​ര​ക്ക് 2.6 ല​ക്ഷം) ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യും തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ അങ്കണവാ​ടി​ക​ൾ​ക്കും ശൗ​ചാ​ല​യം നി​ർ​മി​ച്ച് ന​ൽ​കാം (യൂ​ണി​റ്റ് നി​ര​ക്ക്. 20,000).
പൊ​തു​ഖ​ര​ദ്ര​വ മാ​ലി​ന്യ പ്ലാ​ന്‍റു​ക​ളും (ക​ന്പോ​സ്റ്റിം​ഗ്, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും) മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി സ്ഥാ​പി​ക്കാം. കി​ട്ടി​യ തു​ക​യു​ടെ അ​ഞ്ചു ശ​ത​മാ​നം ഐഇസി പ്ര​വ​ർ​ത്ത​ന​ത്തി​നും വി​നി​യോ​ഗി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​ത​മേ​തു​മി​ല്ലാ​തെ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ 100 ശ​ത​മാ​നം തു​ക​യും ഉ​പ​യോ​ഗി​ച്ച് തു​ന്പൂ​ർ​മു​ഴി മോ​ഡ​ൽ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റി​ംഗ് സം​വി​ധാ​നം, അ​ജൈ​വ പാ​ഴ്‌വ​സ്തു ശേ​ഖ​ര​ണ കേ​ന്ദ്രം (എംസിഎ​ഫ്), ക​മ്മ്യൂ​ണി​റ്റി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റി​ൽ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, കൈ​മാ​റി കി​ട്ടി​യ ആ​ശു​പ​ത്രി​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും മ​റ്റു സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ലും (പോ​ലീ​സ് സ്റ്റേ​ഷ​ൻ, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ) ഖ​ര ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നും ഒ​ന്നി​ല​ധി​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്ന് സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും ക​ഴി​യും.
ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലെ റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ, കോ​ള​നി​ക​ൾ, സ​ർ​ക്കാ​ർ ക്വാ​ട്ടേ​ഴ്സു​ക​ൾ, ഹോ​സ്റ്റ​ൽ, ഹോ​ട്ട​ൽ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ, ഇ​റ​ച്ചി​ക്ക​ട​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, വ​ലി​യ ക​ന്പോ​സ്റ്റി​ംഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി ചെ​ല​വി​ന്‍റെ 50 ശ​ത​മാ​ന​മോ 1,00,000 രൂ​പ​യോ ഇ​തി​ലേ​താ​ണ് കു​റ​വ് എ​ന്ന നി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​കി നി​ർ​മി​ക്കാ​നും സാ​ധി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​ത്വ മി​ഷ​ൻ ന​ൽ​കി​യ തു​ക​യ്ക്കു​ള്ള പ​ദ്ധ​തി​ക​ൾ കൂ​ടി ഏ​റ്റെ​ടു​ത്താ​വ​ണം പ​ദ്ധ​തി​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.