മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മ​ഴ​ക്കാ​ലപൂ​ർ​വ പ​രി​ശോ​ധ​ന​ തു​ട​ങ്ങി
Saturday, May 25, 2019 12:01 AM IST
മ​ല​പ്പു​റം: മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പാ​യി ജി​ല്ല​യി​ലെ നി​ര​ത്തു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രീ-​മ​ണ്‍​സൂ​ണ്‍ ചെ​ക്കിം​ഗ് ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ചു.
വാ​ഹ​ന​ങ്ങ​ളു​ടെ ഹെ​ഡ്‌ലെെറ്റ്, ഇ​ൻ​ഡി​ക്കേ​റ്റ​ർ, ബ്രേ​ക്ക്‌ലെെറ്റ്, പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ, വൈ​പ്പ​റു​ക​ൾ എ​ന്നി​വ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ണ്ടോ എ​ന്നു​റ​പ്പു​വ​രു​ത്താ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
പ്ര​ധാ​ന​മാ​യും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന ട​യ​റു​ക​ളു​ടെ അ​വ​സ്ഥ​യും പ​രി​ശോ​ധി​ക്കും. ലൈ​റ്റു​ക​ളും, വൈ​പ്പ​റു​ക​ളും, ട​യ​റു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന് മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടി.​ജി.​ഗോ​കു​ൽ അ​റി​യി​ച്ചു. ബ​സു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ ഷ​ട്ട​റു​ക​ളും ക​ർ​ട്ട​നു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. മ​ഴ​ക്കാ​ല​ത്ത് വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും ക്ഷ​മ​യും പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും വ​രും ആ​ഴ്ച​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.