ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് കേ​ര​ളം മാ​തൃ​ക: മുസ്‌ലിം യൂ​ത്ത് ലീ​ഗ്
Saturday, May 25, 2019 12:01 AM IST
മ​ല​പ്പു​റം: ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ കാ​ണി​ച്ച രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഗീ​യ​ത​യെ​യും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ യു​ഡി​എ​ഫി​ന് ഒ​പ്പം നി​ന്ന കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രെ​യും നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള​ത്തി​ൽ ക​ന​ത്ത പ​രാ​ജ​യം ഏ​റ്റ് വാ​ങ്ങി​യ ശേ​ഷ​വും, ബി​ജെ​പി​യെ പ്ര​തി​രോ​ധി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം പ​രി​ഹാ​സ്യ​മാ​ണ്. ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​ത്ത​വ​ണ​യും ത​ട​ഞ്ഞ​ത് യു​ഡി​എ​ഫാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ തെ​രെ​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. 19 സീ​റ്റി​ലും പ​രാ​ജ​യ​പ്പെ​ട്ട ഒ​രു പാ​ർ​ട്ടി​യു​ടെ മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​ന് പ​ക​രം തെ​രെ​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​നാ​ണ് ത​യാ​റാ​വേ​ണ്ട​ത്.പ​ണ​ക്കാ​ഴു​പ്പും വ്യ​ക്തി​ഹ​ത്യ​യും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സ് ചു​മ​ത്തി​യും ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.
സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എ.​സ​മ​ദ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.