മ​അ്ദി​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം; വോള​ണ്ടി​യേ​ഴ്സ് സം​ഗ​മം ഇ​ന്ന്
Saturday, May 25, 2019 12:01 AM IST
മ​ല​പ്പു​റം: അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച മ​അ്ദി​ൻ അ​ക്കാ​ഡമി​ക്ക് കീ​ഴി​ൽ മ​ല​പ്പു​റം സ്വ​ലാ​ത്ത് ന​ഗ​റി​ൽ ന​ട​ക്കു​ന്ന റം​സാ​ൻ പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​ന​ത്തി​ന്‍റെ വോ​ള​ണ്ടി​യേ​ഴ്സ് സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു മ​അ്ദി​ൻ കാ​ന്പ​സി​ൽ ന​ട​ക്കും.
സ​മൂ​ഹ നോ​ന്പു​തു​റ​യോ​ടെ സ​മാ​പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ബ്റാ​ഹീം ബാ​ഖ​വി മേ​ൽ​മു​റി, അ​ബ്ദു​ൽ ജ​ലീ​ൽ സ​ഖാ​ഫി ക​ട​ലു​ണ്ടി, പ​രി മാ​നു​പ്പ ഹാ​ജി, സൈ​ത​ല​വി സ​അ്ദി പെ​രി​ങ്ങാ​വ്, ദു​ൽ​ഫു​ഖാ​റ​ലി സ​ഖാ​ഫി, സൈ​നു​ദ്ദീ​ൻ നി​സാ​മി കു​ന്ദ​മം​ഗ​ലം, ശാ​ക്കി​ർ സ​ഖാ​ഫി ക​ണ്ണൂ​ർ, ബ​ഷീ​ർ അ​രി​ന്പ്ര, ബാ​വ മാ​ത​ക്കോ​ട്, ബ​ദ്റു​ദ്ധീ​ൻ സ്വ​ലാ​ത്ത് ന​ഗ​ർ, മു​സ്ത​ഫ പാ​ണ്ടി​ക്കാ​ട്, ശൗ​ക്ക​ത്ത​ലി മു​ല്ല​പ്പ​ള്ളി, ബ​ദ്റു​ദ്ദീ​ൻ കോ​ഡൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക് സ​യ്യി​ദ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ജ​മ​ലു​ല്ലൈ​ലി നേ​തൃ​ത്വം ന​ൽ​കും.

സ്ഫോടക വസ്തു പെട്ടിത്തെറിച്ച് പരിക്കേറ്റു

നിലന്പൂർ: എ​ട​വ​ണ്ണ​യ്ക്ക​ടു​ത്ത് ക​ണ്ടാ​ര​പ്പ​റ്റ​യി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ സീ​ത​മ്മ​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‌ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​പ്പ​റ​ന്പി​ല്‌ നി​ന്ന് കി​ട്ടി​യ പൊ​തി​യ​ഴി​ച്ച് നോ​ക്കു​ന്ന​തി​നി​ട​യി​ല്‌ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് സീ​ത​മ്മ പ​റ​ഞ്ഞു.