ചെ​ള്ള് പ​നി ബാ​ധി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Saturday, May 25, 2019 10:48 PM IST
തേ​ഞ്ഞി​പ്പ​ലം: ചെ​ള്ള് പ​നി ബാ​ധി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. ചേ​ലേ​ന്പ്ര​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​യ തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​നി പ​ന​യ​പ്പു​റ​ത്ത്പു​റാ​യ് വീ​ട്ടി​ൽ പി. ​ഉ​ഷ (58) യാ​ണ് മ​രി​ച്ച​ത്. മേ​യ് പ​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ച ഉ​ഷ​യ്ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ചെ​ള്ള് പ​നി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 14 മു​ത​ൽ പ​നിമൂ​ലം തേ​ഞ്ഞി​പ്പ​ലം പി​എ​ച്ച്സി​യി​ലും വ​ള്ളി​ക്കു​ന്ന്, ചെ​ട്ടി​പ്പ​ടി തു​ട​ങ്ങി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും കു​റ​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ഉ​മേ​ഷ്, അ​ശ്വ​തി. മ​രു​മ​ക​ൻ: ഷി​നോ​ജ് (വ​ള്ളി​ക്കു​ന്ന്).