പൂ​ള​ക്ക​പ്പാ​റ കോ​ള​നി​യി​ൽ സ​ഹാ​യ വി​ത​ര​ണം
Saturday, May 25, 2019 11:26 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്ക​പ്പാ​റ ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ഉ​ത്സ​വ​ത്തി​നി​ട​യി​ൽ മ​രം പൊ​ട്ടി​വീ​ണു മൂ​ന്നു പേ​ർ ദാ​രു​ണ​മാ​യി മ​രി​ച്ച​ത് ഇ​വി​ടെ​യാ​യി​രു​ന്നു.

വി​മു​ക്തി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ബാ​റ്റ്, ഷ​ട്ടി​ൽ, കോ​ക്ക് ബോ​ക്സ്, ഷ​ട്ടി​ൽ നെ​റ്റ്, വോ​ളി​ബോ​ൾ നെ​റ്റ്, ഗോ​ൾ നെ​റ്റ,് സ്കി​പ്പിം​ഗ് റോ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കി​യ​ത്. കി​റ്റു​ക​ൾ കോ​ള​നി​യി​ലെ യു​വ​ജ​ന കൂ​ട്ടാ​യ്മ ഏ​റ്റു​വാ​ങ്ങി.

യു​വ​ജ​ന കൂ​ട്ടാ​യ്മ​ക്ക് ഇ​ന​ങ്ങ​ൾ പ​രി​ച​യ​പെ​ടു​ത്തു​ക​യും ഗു​ണ​ഭോ​ക്തൃ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി.​സു​രേ​ഷ്ബാ​ബു കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ക​യും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. കോ​ള​നി മൂ​പ്പ​ത്തി വെ​ള്ള​ക അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വാ​ർ​ഡം​ഗം ഷൈ​ല രാ​ജ​ൻ അ​തി​ഥി​യാ​യി​രു​ന്നു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മു​കു​ന്ദ ഘോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ദാ​സ്, കെ.​വി.​വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.