അം​ഗീ​കാ​രം ന​ൽ​കി
Saturday, May 25, 2019 11:26 PM IST
ചേ​ളാ​രി: സ​മ​സ്ത കേ​ര​ള ഇ​സ്ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് 84 വ​നി​താ കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. മ​ത ഭൗ​തി​ക വി​ദ്യാ​ഭ്യാ​സം സ​മ​ന്വ​യി​പ്പി​ച്ച് സ​മ​സ്ത കേ​ര​ള ഇ​സ്ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ തു​ട​ങ്ങു​ന്ന സം​വി​ധാ​ന​മാ​ണ് സ​മ​സ്ത വി​മ​ണ്‍​സ് ഇ​സ്ലാ​മി​ക് ആ​ർ​ട്സ് കോ​ള​ജ്. പ്ല​സ്ടു പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു വ​ർ​ഷ​ത്തെ മ​ത​പ​ഠ​ന​വും ഉ​ൾ​പ്പെ​ട്ട ’ഫാ​ളി​ല’ കോ​ഴ്സു​ക​ളാ​ണ് 84 കോ​ള​ജു​ക​ളി​ൽ ഈ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ എ​ട്ടും ക​ണ്ണൂ​രി​ൽ ഏ​ഴും വ​യ​നാ​ട് മൂ​ന്നും കോ​ഴി​ക്കോ​ട് പ​തി​ന​ഞ്ചും മ​ല​പ്പു​റ​ത്ത് മു​പ്പ​ത്തി​നാ​ലും പാ​ല​ക്കാ​ട് എ​ട്ടും ശൂ​രി​ൽ അ​ഞ്ചും എ​റ​ണാ​കു​ള​ത്ത് ര​ണ്ടും ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ ര​ണ്ടും കോ​ള​ജു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം.ചേ​ളാ​രി സ​മ​സ്താ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.യോ​ഗ​ത്തി​ൽ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.