കൗ​മാ​ര ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി
Saturday, May 25, 2019 11:26 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​മാ​ര ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​ള​ന്പി​ലാ​ക്കോ​ട് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. കൗ​മാ​ര​ക്കാ​രി​ൽ പ​ല​രും വി​വി​ധ സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ളി​ലേ​ക്കും വ​ഴി തി​രി​ഞ്ഞു പോ​കു​ന്ന​തി​നാ​ൽ വ്യ​ക്ത​മാ​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം ഇ​ത്ത​ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ ഘ​ട്ട​ത്തി​ലാ​ണ് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന കൗ​മാ​ര ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​യെ ഉ​ണ​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. എ​ള​ന്പി​ലാ​ക്കോ​ട് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ വ​രു​ന്ന കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് കെ. ​ക​മ്മ​ത്ത്, എ​ൽ.​എ​സ് ഷെ​റി​ൻ, എ.​പി അ​നി​ൽ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ എം.​പി സു​നു, വി. ​ലി​ജി തോ​മ​സ്, പി. ​കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ശാ പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​പ്ര​മീ​ള, റ​സി​യ മാ​ട്ടേ​ൽ, ഗീ​ത എ​ലി​പ​റ്റ, കെ.​അ​സ്മാ​ബി അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രാ​യ, സൗ​ദാ​ബി, സു​നി​ത, ത​ങ്ക​മ്മ, റ​ഹ്മ​ത്ത്, രാ​ധ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.