അ​വാ​ർ​ഡ് ദാ​ന​വും സ്കൂ​ൾ കി​റ്റ് വി​ത​ര​ണ​വും
Saturday, May 25, 2019 11:26 PM IST
മ​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു ഇ​മ മ​ഞ്ചേ​രി ഗ്ലോ​ബ​ൽ ട്ര​സ്റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​തോ​ടൊ​പ്പം നാ​ൽ​പ്പ​തു സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ഞൂ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. തു​റ​ക്ക​ൽ എ​ച്ച്എം​എ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജെ​സി​ഐ ട്രെ​യി​ന​റും റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ വി. ​ഭ​ര​ത് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി ഫാ​റൂ​ഖ്, പി.​പി സു​രേ​ഷ്കു​മാ​ർ, ഷാ​ജി കി​ഴ​ക്കാ​ത്ര, അ​ബ്ദു​ൾ ഗ​ഫൂ​ർ, നാ​സ​ർ കൂ​ളി​യോ​ട്ട്, സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പ​ന്ത​പ്പാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന നാ​ണി, ചി​ത്ര​കാ​രി ദി​ൽ​ന ഷെ​റി​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി.​എം മു​സ്ത​ഫ സ്വാ​ഗ​ത​വും എ.​പി നി​സാ​റ​ലി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ഫ്ത്താ​ർ മീ​റ്റും ന​ട​ന്നു.