ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം നാളെ
Saturday, May 25, 2019 11:26 PM IST
മ​ല​പ്പു​റം: ദേ​ശീ​യ ചു​ഴ​ലി​ക്കാ​റ്റ് അ​പ​ക​ട​സാ​ധ്യ​ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ നാളെ രാ​വി​ലെ പ​ത്തി​നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ൻ​സി​ആ​ർ​എം​പി​യു​ടെ ജി​ല്ലാ പ്രൊ​ജ​ക​ട് ഇം​പ്ലി​മെ​ന്‍റെ​ഷ​ൻ യൂ​ണി​റ്റും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണം, പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ രൂ​പീ​ക​ര​ണം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ​ർ ക്ലാ​സെ​ടു​ക്കും.