ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം
Saturday, May 25, 2019 11:26 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട പു​ത്ത​ന​ങ്ങാ​ടി പ​രി​യാ​പു​രം റോ​ഡി​ൽ (പാ​റ​പ്പു​റം) ക​ട​ന്തോ​ട് ജോ​സ​ഫി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി നി​ക്ഷേ​പി​ച്ച​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി. ര​ണ്ടു​മാ​സം മു​ന്പ് ര​ണ്ടു ചാ​ക്ക് മാ​ലി​ന്യം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഇ​വി​ടെ ത​ള്ളി​യി​രു​ന്നു.
പി​ന്നീ​ട് ദി​നം​പ്ര​തി രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളു​ള്ള ഈ ​സ്ഥ​ല​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം വ​ർ​ധി​ച്ചു.
ഇ​പ്പോ​ൾ ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ മ​തി​ല​രി​കി​ൽ മാ​ലി​ന്യം പ​ര​ന്നു കി​ട​ക്കു​ക​യാ​ണ്. വെ​യി​ല​ത്തു കി​ട​ക്കു​ന്ന​തി​നാ​ൽ ചാ​ക്കു​ക​ൾ ദ്ര​വി​ച്ച് പൊ​ളി​ഞ്ഞു. മ​ഴ കൂ​ടി വ​ന്നാ​ൽ സ്ഥി​തി​ഗ​തി രൂ​ക്ഷ​മാ​കും.
മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​ത് എ​ന്നെ​ഴു​തി​യ മൂ​ന്നു ബോ​ർ​ഡു​ക​ൾ ജോ​സ​ഫ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും കു​പ്പി​ച്ചി​ല്ലു​ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ആ​രൊ​ക്കെ​യോ ഇ​വി​ടെ കൊ​ണ്ടി​ടു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് മെം​ബ​റോ​ടും പ്ര​സി​ഡ​ന്‍റി​നോ​ടും ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ​ശേ​ഖ​ര​ണ പ​രി​പാ​ടി​യു​മാ​യി ഇ​തി​നു ബ​ന്ധ​മി​ല്ലെ​ന്നു പ​റ​ഞ്ഞു ക​യ്യൊ​ഴി​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി രേ​ഖാ​മൂ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും വി​ഇ​ഒ​യ്ക്കും ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മി​ല്ല. ര​ണ്ടു​മാ​സ​മാ​യി നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​ത്തീ​ർ​ന്ന ഈ ​പ്ര​ശ്ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.