മ​തി​ൽ​മൂ​ല കോ​ള​നി നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം നീ​ളു​ന്നു
Saturday, May 25, 2019 11:27 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട്ട​പ്പെ​ട്ട ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല, ചെ​ട്ടി​യം​പാ​റ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം നീ​ളു​ന്നു. പ​ല കു​ടും​ബ​ങ്ങ​ളും ക​ഴി​യു​ന്ന​തു വാ​ട​ക വീ​ടു​ക​ളി​ൽ. ഒാഗ​സ്റ്റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ 52 കു​ടും​ബ​ങ്ങ​ൾ​ക്കും ചെ​ട്ടി​യം​പാ​റ കോ​ള​നി​യി​ലെ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​ത്. ചെ​ട്ടി​യ​ൻ​പാ​റ​യി​ൽ ആ​റു പേ​രാ​ണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. ഇ​തി​ൽ 34 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു വ​നം വ​കു​പ്പ് അ​ക​ന്പാ​ടം ക​ണ്ണം​കു​ണ്ടി​ൽ 25 ഏ​ക്ക​ർ സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പി​നു വി​ട്ടു ന​ൽ​കി​യി​രു​ന്നു. 34 കു​ടും​ബ​ങ്ങ​ൾ​ക്കു 50 സെ​ന്‍റ് വീ​തം 17 ഏ​ക്ക​റും ബാ​ക്കി​യു​ള്ള ഏ​ട്ടു ഏ​ക്ക​ർ സ്ഥ​ലം ക​ളി​സ്ഥ​ലം, ക്ഷേ​ത്രം, റോ​ഡ്, കു​ടി​വെ​ള്ള പ​ദ്ധ​തി, അ​ങ്ക​ണ​വാ​ടി, ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ എ​ന്നി​വ​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്കു റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നേ​രി​ട്ടെ​ത്തി പ​ട്ട​യ​വും കൈ​മാ​റി​യി​രു​ന്നു. മാ​ർ​ച്ചി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചു. പു​ന​ര​ധി​വാ​സ​ത്തി​ൽ​പ്പെ​ട്ട ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും നി​ല​വി​ൽ വാ​ട​ക വീ​ടു​ക​ളി​ലും വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​റു മാ​സം വ​രെ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഇ​വ​ർ​ക്ക് വീ​ട്ടു വാ​ട​ക ന​ൽ​കാ​മെ​ന്നു ഏ​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ വീ​ട്ടു​വാ​ട​ക കു​ടും​ബ​ങ്ങ​ൾ ത​ന്നെ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പു​ന​ര​ധി​വാ​സം വൈ​കു​ന്ന​തി​നെ​തിരേ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​വ​രു​ടെ ഉൗ​രു​കൂ​ട്ടം വി​ളി​ച്ചി​ട്ടു​ണ്ട്.