സ്നേ​ഹോ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു
Saturday, May 25, 2019 11:27 PM IST
മ​ങ്ക​ട: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ.​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സി​ബി​എ​സ്ഇ പ​ത്താം​ത​രം, പ്ല​സ്ടു എ​ന്നി​വ​യി​ൽ എ​വ​ണ്‍ നേ​ടി​യ​വ​ർ​ക്കും മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് നേ​ടി​യ​വ​ർ​ക്കും ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ സ്നേ​ഹോ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു.
എ​ഴു​ന്നൂ​റ്റി​യ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വ​ള്ളി​ക്കാ​പ​റ്റ അ​ന്ധ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ ആ​ദ​രി​ച്ചു. ടോ​പ്പേ​ഴ്സ് മീ​റ്റ് 2019 എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ എ​ന്ത് പ​ഠി​ക്ക​ണം, എ​ന്താ​ക​ണം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത ക​രി​യ​ർ ഗു​രു ഡോ.​പി.​ആ​ർ വെ​ങ്കി​ട്ട രാ​മ​ൻ ന​യി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ന്നു. ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നു അ​വ​സ​രം ന​ൽ​കി. വ​ള്ളി​ക്കാ​പ​റ്റ കാ​ഞ്ഞ​മ​ണ്ണ ക്രൗ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ എ​ലി​ക്കോ​ട്ടി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ടി സ​ലീ​ന, ബ്ലോ​ക്കം​ഗ​ങ്ങ​ളാ​യ പി.​സ​ലാം, എ​ൻ.​കെ അ​സ്ക​ർ, എ.​ഇ.​ഒ സോ​മ​സു​ന്ദ​ര​ൻ, ബി​പി​ഒ ഹ​രി​ദാ​സ​ൻ, എം.​അ​ബ്ദു​ള്ള മാ​സ്റ്റ​ർ, അ​ഡ്വ.​ടി കു​ഞ്ഞാ​ലി, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ജാ​ഫ​ർ വെ​ള്ള​ക്കാ​ട്ട്, പെ​രി​ഞ്ചീ​രി ഹ​നീ​ഫ, റി​യാ​സ് പു​ൽ​പ​റ്റ, ക​ബീ​ർ മു​തു​പ​റ​ന്പ്, മ​ൻ​സൂ​ർ പ​ള്ളി​പ്പു​റം,അ​ഷ്റ​ഫ് മു​ല്ല​പ്പ​ള്ളി, ബി​ജു വാ​ലാ​ടി, ക്ലാ​ര​സ് ഡി​ജി​എം കെ.​പി അ​ബ​ദു​ൽ മ​ജീ​ദ്, ക്ലാ​ര​സ് മു​ഹ​മ്മ​ദ് ഹ​സ​ൻ, ഓ​ർ​ബി​റ്റ് അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, നി​ഷാ​ദ് അ​ങ്ങാ​ടി​പ്പു​റം, കു​രി​ക്ക​ൾ മു​നീ​ർ,എ​ൻ.​പി മു​ഹ​മ്മ​ദ​ലി, ടി.​പി ഹാ​രി​സ്, ഷാ​ക്കി​ർ എം, ​ഷി​ബി മ​ക്ക​ര​പ്പ​റ​ന്പ്, അ​റ​ഫാ ഉ​നൈ​സ് ,ആ​സി​ഫ് കൂ​രി, പി. ​അ​ൻ​വ​ർ ബ​ഷീ​ർ മാ​സ്റ്റ​ർ, സൈ​ത​ല​വി അ​രീ​ക്ക​ര, ഡോ.​ഷ​മീ​ന,ആ​ഷി​ഖ് പാ​താ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.