ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​തി​സ​ന്ധി​യി​ൽ
Saturday, May 25, 2019 11:27 PM IST
തി​രൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​റു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം താ​ളം​തെ​റ്റു​ന്നു. 60 ല​ക്ഷം രൂ​പ​യാ​ണ് യൂ​ണി​റ്റി​ന്‍റെ ഒ​രു​വ​ർ​ഷ​ത്തെ മൊ​ത്തം ചെ​ല​വ്. ഇ​തി​ൽ 30 ല​ക്ഷം രൂ​പ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്രോ​ജ​ക്ട് മു​ഖേ​ന ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ക്കി 30 ല​ക്ഷം രൂ​പ​യാ​ണ് പു​റ​മെ നി​ന്നു ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നും കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് വ​ഴി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന തു​ക ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഇ​തു മ​റി​ക​ട​ക്കാ​ൻ ഡ​യാ​ലി​സി​സ് സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നേ​ര​ത്തെ ഇ​ത്ത​രം ഫ​ണ്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. മ​സ്ജി​ദു​ക​ളി​ൽ വ​രെ ഈ ​ആ​വ​ശ്യ​ത്തി​ന് പ​ണം സ്വ​രൂ​പി​ച്ചി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.

നി​സാ​റി​നെ ആ​ദ​രി​ച്ചു

നി​ല​ന്പൂ​ർ: പ​ത്തൊ​ന്പ​തു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ക്ഷേ​ത്ര​ത്തി​ൽ ശ​ബ്ദ​സം​വി​ധാ​ന​മൊ​രു​ക്കി​യ വ്യ​ക്തി​യെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മൊ​ട​വ​ണ്ണ പൈ​ങ്ങാ​ക്കോ​ട് വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ഉ​ത്സ​വ​ത്തി​നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന ഭാ​ഗ​വ​ത സ​പ്താ​ഹ​ത്തി​നും ശ​ബ്ദ​സം​വി​ധാ​ന​മൊ​രു​ക്കി​യ കു​പ്പ​ന​ത്ത് നി​സാ​റി​നെ​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.