തോ​ട്ട​ക്ക​ര​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പെെപ്പ് ത​ക​ർ​ത്തു
Saturday, May 25, 2019 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യാ​റാം വാ​ർ​ഡ് തോ​ട്ട​ക്ക​ര​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം ത​ക​ർ​ത്തു. വി​ത​ര​ണ​ത്തി​നു സം​ഭ​രി​ച്ച 5000 ലി​റ്റ​ർ വെ​ള്ളം ഒ​ഴു​ക്കി​ക​ള​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മു​ന്പ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വൈ​ദ്യു​തി ബോ​ർ​ഡ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഉ​ദ്്ഘാ​ട​നം ചെ​യ്ത കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​ക്കി​യ​ത്. ഇ​തോ​ടെ തോ​ട്ട​ക്ക​ര അ​യ്യ​പ്പ​ക്ഷേ​ത്രം പ​രി​സ​ര​ത്തെ നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നു ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഐ​എ​ൻ​ടി​യു​സി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ക​മ്മി​റ്റി​യാ​ണ് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു ടാ​ങ്കും പൈ​പ്പു് ലൈ​നും സ്ഥാ​പി​ച്ച​ത്. തു​ട​ക്ക​ത്ത​ൽ പൊ​തു​ടാ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു കു​ടി​വെ​ള്ള വി​ത​ര​ണം. പി​ന്നീ​ട​ത് മു​ഴു​വ​ൻ വീ​ടു​ക​ൾ​ക്കും ക​ണ​ക്ഷ​നാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. വാ​ഴ​ക്കു​ന്ന​ത്ത് നാ​രാ​യ​ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് കു​ഴ​ൽ​കി​ണ​റും സം​ഭ​ര​ണ ടാ​ങ്കും മോ​ട്ടോ​ർ പു​ര​യും സ്ഥാ​പി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ വ​ട​ക്കേ​തി​ൽ ഉ​ണ്ണി​യാ​ണ് ര​ണ്ടു​നേ​ര​വും വെ​ള്ളം പ​ന്പു ചെ​യ്തു വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ കു​ടി​വെ​ള്ള​മെ​ത്താ​ത്ത പ്ര​ദേ​ശ​ത്ത് ഏ​ഴു വ​ർ​ഷം മു​ന്പു ഐ​എ​ൻ​ടി​യു​സി സ്ഥാ​പി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം പ്ര​ദേ​ശ​ത്തു​കാ​രു​ടെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​രു​ന്നു​വെ​ന്നു ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പ​ച്ചീ​രി സു​ബൈ​ർ പ​റ​ഞ്ഞു. ജ​ല​വി​ത​ര​ണം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നി​ഷ സു​ബൈ​ർ, ഐ​എ​ൻ​ടി​യു​സി മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ എ​ന്നി​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.