വീ​ട്ടി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Saturday, May 25, 2019 11:28 PM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ വീ​ട്ടി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​ക്ക് സ​മ​ർ​പ്പി​ച്ചു. സ​മി​തി ചെ​യ​ർ​മാ​ൻ എം​ഐ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ മു​ൻ എ​ഡി​എം എം.​ബാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, സാ​ങ്കേ​തി​ക വി​ദ​ഗ്ധ അം​ഗം വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി​ദീ​ഖ്, ഡോ.​സാ​ജ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ക്കീ​ന, കെ.​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. 2.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 2500-ൽ ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.