എ​സ്‌വെെഎ​സ് റം​സാ​ൻ കാ​ന്പ​യി​ൻ
Saturday, May 25, 2019 11:28 PM IST
നി​ല​ന്പൂ​ർ: റം​സാ​നി​ലൂ​ടെ റ​യ്യാ​നി​ലേ​ക്ക് എ​ന്ന പ്ര​മേ​യ​ത്തി​ൽ സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കു​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ത​സ്കി​യ​ത്ത് ക്യാ​ന്പും ഇ​ഫ്താ​ർ സം​ഗ​മ​വും 29ന് ​നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് മ​ർ​ക​സി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.15ന് ​എ​സ്‌കെഎസ്എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബ്ദു​ൾ അ​സീ​സ് മു​സ്ലി​യാ​ർ മൂ​ത്തേ​ടം അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ​റ​ന്പ്, ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, ചെ​റി​യ മു​ഹ​മ്മ​ദ് ഫൈ​സി ഹൈ​ത​മി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.