സം​രം​ഭ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​ൻ കെ സ്വി​ഫ്റ്റ് ഏ​ക​ജാ​ല​കം
Saturday, May 25, 2019 11:28 PM IST
മ​ല​പ്പു​റം: പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളും ക്ലി​യ​റ​ൻ​സു​ക​ളും ല​ഭ്യ​മാ​കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സം​രം​ഭ​ക​ർ​ക്ക് വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ഏ​ക​ജാ​ല​ക ക്ലി​യ​റ​ൻ​സ് അ​പ്ലി​ക്കേ​ഷ​നാ​യ കെ ​സ്വി​ഫ്റ്റ് മു​ഖേ​ന അ​പേ​ക്ഷി​ച്ച് ലൈ​സ​ൻ​സ് നേ​ടാം. ആ​വ​ശ്യ​മാ​യ സ​ഹാ​യം ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്, ന​ഗ​ര​സ​ഭാ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രി​ൽ നി​ന്നു ല​ഭി​ക്കും. ഏ​റ​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന സം​രം​ഭ​ക​ർ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഏ​റ​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യോ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446306002.