ന്യൂ​റോ ടെ​ക്നീ​ഷ്യ​ൻ ഒ​ഴി​വ്
Saturday, May 25, 2019 11:28 PM IST
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ച്ച്ഡി​എ​സി​നു കീ​ഴി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​റോ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ ന്യൂ​റോ ടെ​ക്നോ​ള​ജി യോ​ഗ്യ​ത​യു​ള്ള 45 വ​യ​സു തി​ക​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ പ​ത്തി​നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്‍റ​ർ​വ്യൂ തു​ട​ങ്ങു​ന്ന സ​മ​യ​ത്തി​നു അ​ര മ​ണി​ക്കൂ​ർ മു​ന്പ് എ​ത്ത​ണം. ഫോ​ണ്‍: 0483 2762037.

ന​ഗ​ര​സ​ഭാ യോ​ഗം നാ​ളെ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം നാ​ളെ ഉ​ച്ച​ക്കു ര​ണ്ടി​നു കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.