റോ​ഡു ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Saturday, May 25, 2019 11:28 PM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ജം​ഗ്ഷ​ൻ ബ​സ് സ്റ്റാ​ൻ​ഡു റോ​ഡ് തക​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി. കു​ണ്ടും​കു​ഴി​യും താ​ണ്ടി​യു​ള്ള സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള യാ​ത്ര ഇ​തോ​ടെ പൂ​ർ​ണ​മാ​യും ദു​ഷ്ക്ക​ര​മാ​യി. ര​ണ്ടു വ​ർ​ഷ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡും സ്റ്റാ​ൻ​ഡും ഈ ​വ​ർ​ഷ​വും ന​ന്നാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​‌ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ബ​സ് സ്റ്റാ​ൻ​ഡ​ള​ലേ​ക്കു ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന റോ​ഡാ​ണ് പാ​ടെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ഇ​തു കാ​ര​ണം സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ ബ​സു​ക​ൾ മ​ടി​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കു തെ​റി​ക്കു​ന്ന​തു മൂ​ലം പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. റോ​ഡും സ്റ്റാ​ൻ​ഡും ന​ന്നാ​ക്കു​ന്ന​തി​ന് അ​ടു​ത്ത യോ​ഗ​ത്തി​ൽ ത​ന്നെ ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ന​ജീ​ബ് ബാ​ബു പ​റ​ഞ്ഞു.