എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ലം: പൈ​ലിം​ഗിന് തു​ട​ക്കം
Sunday, May 26, 2019 11:56 PM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ പൈ​ലിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്നു. ടൗ​ണി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന ഭാ​ഗം വേ​ർ​തി​രി​ച്ച് ര​ണ്ട് വ​ഴി​ക​ളാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

ബ​സ്സു​ക​ൾ​ക്ക് ത​ട​സം നി​ന്നി​രു​ന്ന ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ൾ പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​രം നീ​ക്കം ചെ​യ്തു.

അ​തേ​സ​മ​യം ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ ജം​ഗ്ഷ​ൻ വ​ഴി​യു​ള്ള യാ​ത്ര നി​രോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച്ച​യും സ​ർ​വീ​സ് ഇ​തു വ​ഴി ത​ന്നേ​യാ​ണ് ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ച​ര​ക്കു ലോ​റി​ക​ൾ വ​ഴി​തി​രി​ച്ച് വി​ട്ട​തോ​ടെ സൂ​ച​നാ ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​ട്ടും പ​ല ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടേ​യും ഡ്രൈ​വ​ർ​മാ​ർ വ​ഴി​യ​റി​യാ​തെ ചി​റ്റി​ത്തി​രി​ഞ്ഞ​ത് ഗ്രാ​മ​പ്ര​ദേ​ശ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി.