‘ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ’ സെ​മി​നാ​ർ ന​ട​ത്തി
Sunday, May 26, 2019 11:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ ജ്യോ​തി​ശാ​സ്ത്ര കൂ​ട്ടാ​യ്മ ആ​യ മാ​ർ​സ് (മ​ല​പ്പു​റം അ​മ​ച്വ​ർ ആ​സ്ട്രോ​നോ​മേ​ഴ്സ് സൊ​സൈ​റ്റി) പെ​രി​ന്ത​ൽ​മ​ണ്ണ ഗ​ലീ​ലി​യോ സ​യ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ’ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ’ ജ്യോ​തി​ശാ​ത്ര ക്ലാ​സ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പ്ര​ജി​ത്ത് ച​ന്ദ്ര​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മാ​ർ​സ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ മൂ​ർ​ത്തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ർ​സ് വൈ​സ്ചെ​യ​ർ​മാ​ൻ സി.​സു​ബ്ര​ഹ്മ​ണ്യ​ൻ ജ്യോ​തി​ശാ​സ്ത്ര പ​ഠ​ന പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. മാ​ർ​സ് ക​ണ്‍​വീ​ന​ർ സ​ജി​ൻ നി​ല​ന്പൂ​ർ
സ്വാ​ഗ​ത​വും ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സി.​ആ​ർ.​എ​സ്.​കു​ട്ടി, പി.​സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.