അ​വ​ലോ​ക​ന യോ​ഗം ചേർന്നു
Sunday, May 26, 2019 11:56 PM IST
എ​ട​വ​ണ്ണ: ഏ​റ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന​ലെ എ​ട​വ​ണ്ണ​യി​ൽ ന​ട​ന്നു. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗം ഇ​ഫ്താ​ർ സം​ഗ​മ​ത്തോ​ടെ സ​മാ​പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഉ​ജ്വ​ല​മാ​യ വി​ജ​യ​ത്തി​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രേ​യും വോ​ട്ട​ർ​മാ​രേ​യും അ​ഭി​ന​ന്ദി​ച്ചു.
മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ, 159 ബൂ​ത്തു​ക​ളി​ലേ​യും ഭാ​ര​വാ​ഹി​ക​ൾ, യൂ​ത്ത് ലീ​ഗ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, എം​എ​സ്എ​ഫ്, കെഎസ്‌യു നേ​താ​ക്ക​ൾ, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. 56,527 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഏ​റ​നാ​ട്ടി​ൽ നി​ന്നും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച​ത്. എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 12,130, കു​ഴി​മ​ണ്ണ 10058, ഉൗ​ർ​ങ്ങാ​ട്ടി​രി 9409, കാ​വ​നൂ​ർ 7912, അ​രീ​ക്കോ​ട് 7370, കീ​ഴു​പ​റ​ന്പ് 5378, ചാ​ലി​യാ​ർ 4248 എ​ന്നി​ങ്ങ​നെ​യാ​യ​യി​രു​ന്നു ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച ലീ​ഡ്