ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്ലീ​നി​ക് തു​ട​ങ്ങി
Sunday, May 26, 2019 11:56 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ജീ​വി​ത ശൈ​ലീ​രോ​ഗ നി​ർ​ണ​യ ക്ലീ​നി​ക് തു​ട​ങ്ങി. കു​ന്ന​ത്തു​ചാ​ൽ പ്ര​ണ​വം ഗ്ര​ന്ഥ​ശാ​ല, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ന്നി​വ ചേ​ർ​ന്നാ​ണ് കു​ന്ന​ത്ത്ചാ​ലി​ൽ ക്ലീ​നി​ക് തു​ട​ങ്ങു​ന്ന​ത്. കു​ന്ന​ത്തു​ചാ​ൽ പ്ര​ണ​വം ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ണ​വം ഗ്ര​ന്ഥ​ശാ​ല സു​കൃ​തം മ​ണ്ണു​പ്പാ​ടം എ​ന്ന പേ​രി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ് മ​ണ്ണു​പാ​ട​ത്താ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​വാ​ർ​ഡി​ലെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ക്രീ​നി​ംഗ് ന​ട​ത്തും. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ പി.​പ്ര​മീ​ള, ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, വാ​ർ​ഡം​ഗം റീ​ന രാ​ഘ​വ​ൻ, ക്ല​ബ് ര​ക്ഷാ​ധി​കാ​രി കെ.​മോ​ഹ​ന​ൻ, ക​ണ്‍​വീ​ന​ർ പി.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്ക്രീ​നിം​ഗ് ക്യാ​ന്പി​നു ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ക​മ്മ​ത്ത്, എ​ൽ.​എ​സ്.​ഷെ​റി​ൻ്, എ.​പി.​അ​നി​ൽ, സു​നി​ൽ ക​മ്മ​ത്ത്, കെ.​സി.​ഗോ​കു​ൽ​ദാ​സ്, എ.​ഗി​രീ​ഷ്, ആ​ശാ പ്ര​വ​ർ​ത്ത​ക​രാ​യ ഗീ​ത, ശാ​ര​ദ, സു​നി​ത, ശാ​ര​ദ പ​ര​മേ​ശ്വ​ര​ൻ, ബി.​ര​ശ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.