മു​ക്ക​ട്ട ഗ​വ​.സ്കൂ​ളി​നു വാ​ട​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നു മോ​ക്ഷ​മി​ല്ല
Thursday, June 13, 2019 12:44 AM IST
നി​ല​ന്പൂ​ർ:​ എ​ണ്‍​പ​ത്തി​മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു വാ​ട​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നു ശാ​പ​മോ​ക്ഷ​മാ​യി​ല്ല. നി​ല​ന്പൂ​ർ സ​ബ് ജി​ല്ല​യി​ൽ നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക സ​ർ​ക്കാ​ർ സ്കൂ​ളാ​ണി​ത്. നി​ല​ന്പൂ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നി​ര​വ​ധി പ്ര​മു​ഖ​രെ സം​ഭാ​വ​ന ചെ​യ്ത മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു സ്വ​ന്ത​മാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നോ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് 1936-ലാ​ണ് മു​ക്ക​ട്ട​യി​ൽ 55 സെന്‍റ് സ്ഥ​ല​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മാ​പ്പി​ള സ്കൂ​ൾ എ​ന്ന പേ​രു മാ​റ്റി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ആ​ക്കി മാ​റ്റി​യ​ത് 2006ൽ ​എം.​എ.​ബേ​ബി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പി​ടി​എ ക​മ്മി​റ്റി ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു.

1936-ലെ ​കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് പ്രീ ​പ്രൈ​മ​റി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള 165 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത്. 1996 ൽ ​സ്കൂ​ളി​ന്‍റെ ഭ​ര​ണ ചു​മ​ത​ല നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി. ഇ​തോ​ടെ സ്കൂ​ളി​ന് വാ​ട​ക ന​ൽ​കേ​ണ്ട​തു ന​ഗ​ര​സ​ഭ​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി സ്ഥ​ലം ഉ​ട​മ​യ്ക്ക് വാ​ട​ക​ ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പണി​യും ന​ട​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ സ്കൂ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തും കു​ട്ടി​ക​ൾ​ക്ക് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച​തും ക​ഞ്ഞി​പു​ര ഉ​ണ്ടാ​ക്കി​യ​തും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് 2008 മു​ത​ൽ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ പി.​എ​സ്.​ര​ഘു​റാം പ​റ​ഞ്ഞു.

സി​നി​മ,നാ​ട​ക​ന​ടി നി​ല​ന്പൂ​ർ ആ​യി​ഷ ഉ​ൾ​പ്പെ​ടെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച സ്കൂ​ളാ​ണി​ത്. പ​ഠ​ന മി​ക​വു​കൊ​ണ്ടു എ​ല്ലാ വ​ർ​ഷ​വും ഈ ​സ്കൂ​ളി​ൽ എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ളു​ണ്ട്. വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യ​തി​നാ​ൽ മെ​യി​ന്‍റ​ന​ൻ​സ്് ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടെ ഒ​രാ​നു​കൂ​ല്യ​വും സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി എ​ന്നി​വ​ർ​ക്കെ​ല്ലാം നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്നു സ്വ​ന്ത​മാ​യി സ്കൂ​ളി​നു സ്ഥ​ല​വും കെ​ട്ടി​ട​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു പി​ടി​എ അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും ഹൈ​ടെ​ക് ആ​ക്കി സ​ർ​ക്കാ​ർ മാ​റ്റു​ന്പോ​ഴാ​ണ്് 83 വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​ന്പൂ​ർ മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ സ്വ​ന്തം കെ​ട്ടി​ട​വും സ്ഥ​ല​വും എ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്.