സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്: സ​ഹാ​യം കൈ​മാ​റി
Thursday, June 13, 2019 12:47 AM IST
വെ​റ്റി​ല​പ്പാ​റ: ത​ല​ചാ​യ്ക്കാ​നൊ​രു കൂ​ര പോ​ലു​മി​ല്ലാ​ത്ത ക​ളി​ക്കൂ​ട്ടു​കാ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ഹ​പാ​ഠി​ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും കൈ​കോ​ർ​ത്ത​പ്പോ​ൾ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ജ​ന​റേ​ഷ​ൻ അ​മേ​സിം​ഗ് ടീ​മും വെ​റ്റി​ല​പ്പാ​റ​യി​ലെ​ത്തി.
വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ’സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്’ പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ഖ​ത്ത​റി​ന്‍റെ കാ​രു​ണ്യ ഹ​സ്ത​മെ​ത്തി​യ​ത്. 2022 ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ജ​ന​റേ​ഷ​ൻ അ​മേ​സിം​ഗ് കോ​ച്ചിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും കോ​ച്ചു​മാ​രും സ​മാ​ഹ​രി​ച്ച സ​ഹാ​യ​ധ​നം ചാ​ലി​ൽ അ​ബ്ദു, ക​ണ്‍​വീ​ന​ർ മോ​ഹ​ൻ​ദാ​സി​ന് കൈ​മാ​റി. വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​റേ​ഷ​ൻ അ​മേ​സിം​ഗ് വ​ർ​കേ​ഴ്സ് അം​ബാ​സി​ഡ​ർ സി.​പി.​സാ​ദി​ഖ് റ​ഹ്മാ​ൻ ഖ​ത്ത​റി​ൽ നി​ന്നു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി സം​സാ​രി​ച്ചു.സി.​സാ​ദി​ഖ​ലി, ത​ണ​ൽ ജി.​എ.​കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ലിം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ജീ​ദ്, ജോ​ഷി ജോ​സ​ഫ്, അ​ബ്ദു​ൽ മു​നീ​ർ, അ​ലി അ​ക്ബ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ട്ര​ഷ​റ​ർ പി.​ജെ.​റോ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ അ​ഞ്ചു നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​ടൊ​രു​ക്കാ​നാ​ണ് സ​ഹ​പാ​ഠി​ക​ൾ​ക്കും സ്കൂ​ൾ പി​ടി​എ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കു​മൊ​പ്പം ഖ​ത്ത​ർ അ​മേ​സിം​ഗ് ടീ​മും കൈ​കോ​ർ​ത്ത​ത്. പ്ര​കൃ​തി ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന മൂ​ന്നു വീ​ടു​ക​ളു​ടെ പ​ണി ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. മ​റ്റു ര​ണ്ടു വീ​ടു​ക​ളു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു.
വെ​റ്റി​ല​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള മ​ല​മു​ക​ളി​ൽ വെ​റും ര​ണ്ടു സെ​ന്‍റ്ി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ന​ടി​യി​ൽ നാ​ലു മ​ക്ക​ളു​മാ​യി താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ദ​യ​നീ​യ ചി​ത്ര​മാ​ണ് നാ​ട്ടു​കാ​രു​ടെ ക​ണ്ണു​തു​റ​പ്പി​ച്ച​ത്. ഉ​ദാ​ര​മ​തി ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഒ​രു വീ​ട് നി​ർ​മി​ക്കു​ന്ന​ത്. വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ന​കീ​യ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ഷൗ​ക്ക​ത്ത​ലി ചെ​യ​ർ​മാ​നും എ​ൻ. മോ​ഹ​ൻ​ദാ​സ് ക​ണ്‍​വീ​ന​റും റോ​ജ​ൻ പി.​ജെ ട്ര​ഷ​റ​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.