ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി
Thursday, June 13, 2019 12:47 AM IST
എ​ട​ക്ക​ര: പ​രി​സ്ഥി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ നി​ല​ന്പൂ​ർ താ​ലൂ​ക്കു​ത​ല ഉ​ദ്ഘ​ടാ​നം ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ന്നു. ചു​ങ്ക​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചാ​ലി​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് പ​റ​ങ്കി​മാ​വി​ൻ തൈ ​ന​ൽ​കി ആ​ദ്യ​വി​ത​ര​ണ​വും കെ. ​സ്വ​പ്ന നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നീ​റ്റ് പ​രീ​ക്ഷ​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു 778ാം റാ​ങ്ക് നേ​ടി​യ കു​റു​ന്പ​ല​ങ്ങോ​ട് ക​ണ​യം​കൈ കോ​ള​നി​യി​ലെ ദി​വ്യ​പ​ര​മേ​ശ്വ​ര​നെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി​ അ​നു​മോ​ദി​ച്ചു. ചു​ങ്ക​ത്ത​റ ബാ​ങ്കി​ൽ നി​ന്നു​ള്ള തൈ ​വി​ത​ര​ണം പ​റ​ന്പി​ൽ ബാ​വ​ക്ക് ന​ൽ​കി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചു​ങ്ക​ത്ത​റ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​യു. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്ങ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ടി. കു​ഞ്ഞാ​ൻ, പ​ര​പ്പ​ൻ ഹം​സ, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​പി. ജാ​ന​കി, നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ സി.​ബി. പ്ര​സാ​ദ്, പി.​വി. ജേ​ക്ക​ബ്, യു. ​മൂ​സ, ന​സീ​റ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ബാ​ങ്കു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.