ഫോ​റ​സ്റ്റ് ഓ​ഫീ​സ​റുടെ ജാ​മ്യാപേക്ഷ തള്ളി
Sunday, June 16, 2019 12:25 AM IST
മ​ഞ്ചേ​രി: യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. നി​ല​ന്പൂ​ർ എ​രു​മ​മു​ണ്ട ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജ​‌ (45)ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട രേ​ഖ ശ​രി​യാ​ക്കി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് 37കാ​രി​യെ നി​ല​ന്പൂ​ർ ഒ​സി​കെ പ​ടി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.2018 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വം. ഇ​തേ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പാ​ല​ക്കാ​ട്ടും ​കോ​ഴി​ക്കോ​ട്ടും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്.